അപേക്ഷ ക്ഷണിച്ചു

To advertise here,

കണ്ണൂർ: ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കു കീഴിൽ എപ്പിഡെമിയോളജിസ്റ്റ്, സ്റ്റാഫ് നഴ്‌സ്,

ആർ.ബി.എസ്.കെ .നഴ്‌സ്/ജെ.പി.എച്ച്.എൻ., ഡാറ്റ മാനേജർ, അക്കൗണ്ടന്റ്, പബ്ലിക് റിലേഷൻ ഓഫീസർ, ടി.ബി. ഹെൽത്ത് വിസിറ്റർ, ലാബ് ടെക്‌നീഷ്യൻ,

ജില്ലാ പി.പി.എ. കോഓർഡിനേറ്റർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്നതിന് www.arogyakeralam.gov.in വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷ ഡിസംബർ നാല് വൈകുന്നേരം അഞ്ചിന് മുമ്പ് സമർപ്പിക്കണം. ഫോൺ: 04972709920.

കെയർടേക്കർ ഒഴിവ്

കണ്ണൂർ: പാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ കതിരൂർ കുണ്ടുചിറയിൽ പ്രവർത്തിക്കുന്ന വയോജന പകൽ വിശ്രമ കേന്ദ്രത്തിൽ കെയർടേക്കറെ നിയമിക്കുന്നു. പ്രായപരിധി 18 നും 45 നും ഇടയിൽ. പത്താം ക്ലാസ് യോഗ്യതയുള്ള വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തദ്ദേശവാസികൾക്ക് മുൻഗണന. ഡിസംബർ നാലിന് 10.30- ന് പാനൂർ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ (താഴെ ചമ്പാട്) ഹാജരാകണം. ഫോൺ: 9497605275.

ഉണർവ് 2026; കായിക മത്സരങ്ങൾ അഞ്ചിന്

കണ്ണൂർ: ലോക ഭിന്നശേഷി ദിനാഘോഷം 'ഉണർവ് 2026' ജില്ലയിൽ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ബഡ്‌സ് സ്‌കൂൾ/ബി.ആർ.സി./സ്‌പെഷ്യൽ സ്‌കൂൾ ഭിന്നശേഷി വിഭാഗക്കാർ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കായിക മത്സരങ്ങൾ

ഡിസംബർ അഞ്ചിന് രാവിലെ 8.30 മുതൽ കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സ് സെന്റർ (കന്റോൺമെന്റ് ഗ്രൗണ്ട്) നടക്കും. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. കണ്ണൂർ സിവിൽ സ്‌റ്റേഷൻ എഫ് ബ്ലോക്കിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ നേരിട്ടോ അല്ലെങ്കിൽ ഗൂഗിൾ ഫോം ലിങ്ക് വഴിയോ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി നവംബർ 30 ആണ്. മത്സരയിനങ്ങളിൽ പേര് രജിസ്റ്റർ ചെയ്യുന്നതിനായി സ്‌പെഷ്യൽ സ്‌കൂളുകൾ, മറ്റ് ഭിന്നശേഷി വിഭാഗക്കാർ എന്നിവർ പേര്, വയസ്സ്, ജനനതീയ്യതി, പങ്കെടുക്കുന്ന മത്സരയിനം, ഫോൺ നമ്പർ, എന്നിവ സഹിതം വിശദ വിവരങ്ങൾ സമർപ്പിക്കേണ്ടതാണ്. ഫോൺ 8281999015

ഗൂഗിൾ ഫോം ലിങ്ക്

https://docs.google.com/forms/d/e/1FAIpQLSdDSvLV7Q2qBA2d2cK_

ശുചിത്വ മിഷനിൽ ഇന്റേൺ അവസരം

കണ്ണൂർ: ജില്ലാ ശുചിത്വ മിഷനിൽ സ്‌റ്റൈപ്പൻറോടുകൂടി ഇൻറേണാകാൻ അവസരം. യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദത്തോടൊപ്പം ജേർണലിസം, മാസ് കമ്യൂണിക്കേഷൻ, പബ്ലിക് റിലേഷൻസ്, സോഷ്യൽ വർക്ക് എന്നീ വിഷയങ്ങളിൽ ഡിപ്ലോമ അല്ലെങ്കിൽ ജേർണലിസം, മാസ് കമ്യൂണിക്കേഷൻ, പബ്ലിക് റിലേഷൻസ്, സോഷ്യൽ വർക്ക് എന്നീ വിഷയങ്ങളിൽ ബിരുദം/ബിരുദാനന്തരബിരുദം. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കോഴ്‌സ് പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഡിസംബർ ഒന്നിന് 10.30- ന് ജില്ലാ ശുചിത്വമിഷൻ ഓഫീസിൽ അഭിമുഖത്തിന്‌ ഹാജരാകണം.

ഫിഷറീസ് വകുപ്പിൽ പ്രൊജക്ട് കോഡിനേറ്റർ

കണ്ണൂർ: ഫിഷറീസ് വകുപ്പിൽ ജല ആവാസ വ്യവസ്ഥ മത്സ്യസമ്പത്ത് സംരക്ഷണ പദ്ധതി 2026-27 നടപ്പാക്കുന്നതിന് ദിവസ വേതനാടിസ്ഥാനത്തിൽ പ്രോജക്ട് കോഡിനേറ്ററെ നിയമിക്കുന്നു. യോഗ്യത ഫിഷറീസ് സയൻസിൽ ബിരുദം/ബിരുദാനന്തര ബിരുദം/ഫിഷറീസ് ബിരുദം/അംഗീകൃത സർവകലാശാലയിൽ നിന്നും ഇൻഡസ്ട്രിയൽ ഫിഷറീസ്/മാരിക്കൾച്ചർ/മറൈൻ ബയോളജി/കോസ്റ്റൽ അക്വാകൾച്ചർ/അക്വാട്ടിക് ബയോളജി ആൻഡ് ഫീഷറീസ്/അക്വാകൾച്ചർ/അക്വാകൾച്ചർ & ഫിഷറി മൈക്രോബയോളജി/ ക്യാപ്ചർ ആൻഡ് കൾച്ചർ ഫിഷറീസ്/ അക്വാകൾച്ചർ ആൻഡ് ഫിഷറി ബയോളജി/ അപ്ലൈഡ് ഫിഷറീസ് ആൻഡ് അക്വാകൾച്ചർ/ഫിഷ് പ്രോസ്സസിംഗ് ടെക്‌നോളജി ആൻഡ് അക്വാകൾച്ചർ/അക്വാകൾച്ചർ എഞ്ചിനിയറിങ്‌/ സുവോളജിയിൽ ബിരുദാനന്തര ബിരുദം. താൽപ്പര്യമുളള ഉദ്യോഗാർഥികൾ ഡിസംബർ രണ്ടിന് രാവിലെ 11.30- ന് മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ തത്സമയ അഭിമുഖത്തിന് ഹാജരാകണം. ഉദ്യോഗാർഥികൾ ബയോഡാറ്റയും സർട്ടിഫിക്കളുടെ അസ്സലും പകർപ്പും അനുബന്ധ രേഖകളും നേരിട്ട് ഹാജരാക്കണം. ഫോൺ: 0497 2731081.

നാടൻകല പരിശീലനത്തിന് സ്‌റ്റൈപ്പന്റ്

കണ്ണൂർ: നാടൻകലകളിൽ പരിശീലനം നേടുന്നതിന് ഒരു വർഷത്തേക്ക് കേരള ഫോക്‌ലോർ അക്കാദമിയിൽ നിന്ന് സ്‌റ്റൈപ്പന്റ് നൽകുന്നതിനുള്ള അപേക്ഷാ തീയതി ഡിസംബർ 10 വരെ നീട്ടി. 10 മുതൽ 17 വയസ്സ് വരെ പ്രായമുളള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷാഫോറവും നിയമാവലിയും അക്കാദമിയുടെ www.keralafolklore.org വെബ്‌സൈറ്റിൽ ലഭിക്കും.

ഫോൺ: 0497 2778090.

മിൽക്ക് പ്രൊഡക്ട് പരിശീലന പരിപാടി

കണ്ണൂർ: കോഴിക്കോട് ബേപ്പൂർ നടുവട്ടത്തുള്ള ക്ഷീര പരിശീലന കേന്ദ്രത്തിൽ ഡിസംബർ ഒന്ന് മുതൽ 11 വരെ കോഴിക്കോട്/വയനാട്/മലപ്പുറം/കണ്ണൂർ/കാസർകോട്‌ ജില്ലകളിലെ ക്ഷീര കർഷകർക്ക് മിൽക്ക് പ്രൊഡക്ട് പരിശീലന പരിപാടി നടത്തുന്നു. രജിസ്‌ട്രേഷൻ ഫീസ് 135 രൂപ. ആധാർ കാർഡിന്റെ പകർപ്പ് പരിശീലന സമയത്ത് ഹാജരാക്കണം. പരിശീലനത്തിന് താത്പര്യമുളളവർ നവംബർ 28 വൈകീട്ട്‌ അഞ്ച് മണിക്ക് മുമ്പ് രജിസ്റ്റർ ചെയ്യണം. ഫോൺ: 04952414579 .