സ്വന്തമായി തോക്ക് വാങ്ങിത്തരില്ലെങ്കിൽ കല്യാണം കഴിക്കില്ലെന്ന് വരെ പറഞ്ഞു – വിദർശ വിനോദ്
ഐച്ചി-നാഗോയ ഏഷ്യൻ ഗെയിംസിൽ രണ്ട് വെള്ളി മെഡലുകൾ നേടി ചരിത്രം കുറിച്ച മലയാളി ഷൂട്ടിങ് താരം വിദർശ കെ. വിനോദിന് നാടിന്റെ വരവേൽപ്പ്. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലും 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ടീം ഇനത്തിലുമാണ് വിദർശ വെള്ളി നേടിയത്. ഷൂട്ടിങ്ങിൽ ഏഷ്യൻ ഗെയിംസ് മെഡൽ നേടുന്ന കേരളത്തിലെ ആദ്യ വനിതാ താരമെന്ന നേട്ടവും വിദർശ സ്വന്തമാക്കി.
രാജ്യത്തിനും കേരളത്തിലെ ജനങ്ങൾക്കും വേണ്ടിയാണ് ഈ മെഡൽ നേടിയതെന്നും ഇത്രയും വലിയൊരു സ്വീകരണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും വളരെ സന്തോഷവും ആവേശവുമുണ്ടെന്നും വിദർശ പറഞ്ഞു. ലോക ചാമ്പ്യൻഷിപ്പാണ് ഇനി അടുത്ത ലക്ഷ്യം. അതിനായി പരിശീലനം തുടങ്ങും. ഒളിമ്പിക്‌സിലേക്കുള്ള വാതിലാണ് ലോക ചാമ്പ്യൻഷിപ്പെന്നും താരം പറഞ്ഞു. ഏഷ്യൻ ഗെയിംസ് മെഡൽ നേട്ടത്തിന്റെ വിശേഷങ്ങളും അടുത്ത ലക്ഷ്യങ്ങളും താരം മാതൃഭൂമി ഡോട്ട്കോമിനോട് പങ്കുവെക്കുന്നു.
Content Highlights: Vidarsha K. Vinod won two silver medals at the Aichi-Nagoya Asian Games. She became the first female shooter from Kerala to win an Asian Games medal. Her medals came in the women's 10m air rifle team and 50m rifle 3 positions team events. World Championship is her next major target aiming towards the Olympics.
Published: 30 Sept 2026, 03:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented