എമ്മി വേദിയെ ഞെട്ടിച്ച പത്ത് കുട്ടികളും ഒരു നാടിനെ മാറ്റിമറിച്ച അവരുടെ കളിപ്പാട്ടവും
പഴയ കമ്പികളും ഉപേക്ഷിക്കപ്പെട്ട വയറുകളും ആവശ്യം കഴിഞ്ഞ സോഡാകാനുമൊക്കെവെച്ച് എന്തെങ്കിലും അദ്ഭുതം കാണിക്കാൻ പറ്റുമോ? പറ്റും. ചിലപ്പോൾ ഒരു നാടിനെതന്നെ മാറ്റിമറിക്കാൻ പറ്റും. കുറച്ച് ആക്രി കാറുകൾ കൊണ്ട് ആ പത്ത് കുട്ടികൾ തെളിയിച്ചത് അതാണ്. അതുവെച്ച് അവർ ഫോർമുല വണ്ണിൽ പോലും ഇടം നേടി. സിനിമയേക്കാൾ സുന്ദരമാണ് ഈ കുട്ടികളുടെയും അവരുടെ ആക്രികാറുകളുടെയും കഥ. കേൾക്കേണ്ട കഥയാണത്. ആ കുട്ടികൾ വേറൊന്നും ചെയ്തില്ല. കൈയിൽ കളിപ്പാട്ടം വാങ്ങാൻ കാശില്ലാത്തതു കൊണ്ട് വഴിയിൽ നിന്നു കിട്ടിയ കമ്പികളും വയറുകളും സോഡാകാനുകളുമൊക്കെ പെറുക്കിക്കൂട്ടി. പിന്നെ അത് വളച്ചും കെട്ടിയും വെൽഡ് ചെയ്തുമൊക്കെ ഇത്തിരിപ്പോന്ന കുറച്ച് കാറുകളുണ്ടാക്കി. പിന്നെ പൊടിമണ്ണിലും പൊട്ടിയ നിരത്തിലുമൊക്കെ അതോടിച്ച് കളിച്ചുനടന്നു.. നേരമ്പോക്കിന് തുടങ്ങിയ ആ കളി അവരറിയാതെ കാര്യമായി. അത് പിന്നെയൊരു വലിയ വിപ്ലവമായി. ഒരു തലമുറയെ ആകെ മാറ്റിമറിച്ചു. വികസനത്തിന്റെ വെളിമ്പുറത്തായിരുന്ന ഒരു നാടിനെ ഒന്നാകെ വിസ്മൃതിയിൽ നിന്ന് ഉയർത്തെഴുന്നേൽപ്പിച്ചു. ലോകപ്രശസ്തമാക്കി. ആ വിപ്ലവത്തിനാണ് 2026ലെ അന്താരാഷ്ട്ര എമ്മി അവാർഡുകളിൽ ഒന്ന്. ന്യൂയോർക്കിൽ The Philipstown Wirecar Grand Prix എന്ന ആമസോൺ പ്രൈമിലെ ഡോക്യുമെന്ററിക്ക് മികച്ച സ്‌പോർട്‌സ് ഡോക്യുമെന്ററിക്കുളള അവാർഡ് പ്രഖ്യാപിച്ചപ്പോൾ അത് അങ്ങേയറ്റത്തെ പിന്നാക്കാവസ്ഥയിലുള്ള ആ നാടിനുളള, പട്ടണിയിൽ കഴിഞ്ഞിരുന്ന അവിടുത്തെ ഒരുകൂട്ടം കുട്ടികൾക്കുള്ള ലോകത്തിന്റെ ആദരവ് കൂടിയായി.
Content Highlights: Children in Philipstown, South Africa, built makeshift wire cars from scrap materials and turned local races into a global phenomenon. The documentary 'The Philipstown Wirecar Grand Prix' won an International Emmy Award in 2026. The initiative evolved into a foundation supporting children's education, digital learning centers, and global recognition including Formula One connections.
Published: 25 Nov 2026, 07:27 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented