അഫ്ഗാനെതിരായ രണ്ടാം ടി20യിൽ ഉജ്ജ്വല ബാറ്റിങ്ങാണ് മലയാളി താരം സഞ്ജു സാംസൺ കാഴ്ചവെച്ചത്. ആദ്യമത്സരത്തിൽ പരാജയപ്പെട്ട സഞ്ജുവിന്റെ ഉഗ്രൻ തിരിച്ചുവരവിന് കൂടിയാണ് ഡൽഹിയിലെ അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. 20 പന്തിൽ അർധസെഞ്ചുറി തികച്ച സഞ്ജു 22 പന്തിൽ 57 റൺസെടുത്താണ് മടങ്ങിയത്. ഓപ്പണിങ് സ്ഥാനത്തിന് സഞ്ജുവിന് പകരം കൗമാരതാരം വൈഭവ് സൂര്യവംശിയെ പരിഗണിക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നുയർന്നുകൊണ്ടിരിക്കുന്നതിനിടെയാണ് സഞ്ജുവിന്റെ തകർപ്പൻ ഇന്നിങ്‌സ്. സഞ്ജുവിന്റെ തിരിച്ചുവരവ് അദ്ദേഹത്തിന്റെ ടീമിലെ സ്ഥാനം ഒന്നുകൂടി ഉറപ്പിക്കുന്നതാണ്. വൈഭവ് ആദ്യ പതിനൊന്നിൽ എത്തിയാൽ ആര് പുറത്താകും ? ഇന്ത്യയുടെ പ്ലാൻ എങ്ങനെയാകും?

To advertise here,