ഒരു ബ്ലോക്ക്ബസ്റ്റർ സിനിമ പോലെയായിരുന്നു ഈജിപ്തിനെതിരായ അർജന്റീനയുടെ മത്സരം. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് പിന്നിലായി പരാജയം ഉറപ്പിച്ചു നിന്ന ഘട്ടത്തിൽ നിന്നാണ് വെറും 14 മിനിറ്റുകൾക്കുള്ളിൽ അർജന്റീന നാടകീയമായി തിരിച്ചുവന്നത്. രണ്ടാം പകുതിയിൽ തന്റെ കളിശൈലി മാറ്റിയ മെസ്സി, ക്രിസ്റ്റ്യൻ റൊമേറോയ്ക്ക് ഗോൾ നേടാൻ മനോഹരമായ ഒരു ലോബ് പാസ് നൽകുകയും പിന്നീട് ഒരു റീബൗണ്ട് ഗോളിലൂടെ ടീമിന് സമനില നേടിക്കൊടുക്കുകയും ചെയ്തു. പരിശീലകൻ ലയണൽ സ്കലോണി നടത്തിയ തന്ത്രപരമായ സബ്സ്റ്റിറ്റ്യൂഷനുകൾ മത്സരത്തിന്റെ ഗതി മാറ്റിമറിച്ചു. ഒടുവിൽ 92-ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനസിന്റെ പാസിൽ നിന്ന് എൻസോ ഫെർണാണ്ടസ് നേടിയ ഹെഡർ ഗോളിലൂടെ അർജന്റീന സ്വപ്നതുല്യമായ വിജയം സ്വന്തമാക്കി. അർജന്റീന - ഈജിപ്ത് മത്സരം മാതൃഭൂമി സ്പോർട്സ് പ്രതിനിധികൾ വിലയിരുത്തുന്നു

To advertise here,