പിതാവ് ഹോർഹെ മെസ്സിയുടെ മരണത്തിനുശേഷം സാമൂഹികമാധ്യത്തിലെ കുറിപ്പിലാണ് ഇനി അധികകാലം ഫുട്ബോൾ മൈതാനത്തുണ്ടാകില്ലെന്ന സൂചന ലയണൽ മെസ്സി നൽകിയത്. അന്താരാഷ്ട്ര ഫുട്ബോളിൽ അടുത്ത കോപ്പ അമേരിക്ക ടൂർണമെന്റ് വരെ താരം തുടരുമെന്ന് ആരാധകർ കരുതിയതുമാണ്. എന്നാൽ, എല്ലാവരേയും അമ്പരപ്പിച്ച് കഴിഞ്ഞദിവസം മെസ്സി വിരമിക്കൽ പ്രഖ്യാപിച്ചു. ഇതോടെ ക്ലബ് ഫുട്ബോളിലും കൂടുതൽ സീസൺ കളിക്കാനിടയില്ല.
39-കാരനായ മെസ്സിക്ക് നിലവിലെ ക്ലബ്ബമായ ഇന്റർ മയാമിയുമായി 2028 വരെ കരാറുണ്ട്. അടുത്തിടെയാണ് കരാർ പുതുക്കിയത്. കരാർ പ്രകാരം കളിക്കളത്തിൽനിന്നും പുറത്തുനിന്നുമായി 760 കോടിയോളം രൂപ വർഷത്തിൽ പ്രതിഫലമായി ലഭിക്കും. ശമ്പളം, ബോണസ് എന്നിവയ്ക്കുപുറമേ വാണിജ്യവരുമാനങ്ങളും ഇതിൽപ്പെടും. എന്നാൽ, പുതിയ സാഹചര്യത്തിൽ സീസൺ പൂർത്തിയായാൽ മെസ്സി കളിക്കളം വിടാനും സാധ്യതയുണ്ട്.
ഹോർഹെ മെസ്സിയായിരുന്നു കളിക്കളത്തിനു പുറത്തുള്ള കാര്യങ്ങൾ കൈകാര്യംചെയ്തിരുന്നത്. മെസ്സിയുടെ ഏജന്റായും മാനേജരായും പിതാവ് പ്രവർത്തിച്ചതോടെ മെസ്സിക്ക് സമ്മർദമുണ്ടായിരുന്നില്ല. പിതാവിന്റെ വിയോഗത്തോടെ ഇക്കാര്യങ്ങൾകൂടി നോക്കേണ്ട അവസ്ഥയുണ്ട്. ഇതിനുപുറമേ പിതാവുമായി വൈകാരിക അടുപ്പം സൂക്ഷിച്ചിരുന്ന താരത്തിന് മരണം ഉൾക്കൊള്ളാനുമായിട്ടില്ല. ഫുട്ബോളിൽ ഇനിയെന്തിന് തുടരണമെന്ന ചിന്തയും ശക്തമായി. അന്നത്തെ കുറിപ്പ് ഇത് സൂചിപ്പിക്കുന്നുമുണ്ട്.
കളിക്കളത്തിൽ മിന്നുന്ന ഫോമിലാണ് താരം. ഇന്റർ മയാമിക്കായി അവസാനമത്സരത്തിൽ ഹാട്രിക് അടക്കം നാലു ഗോളും നേടിയിരുന്നു. കുറച്ചുകാലംകൂടി ക്ലബ് ഫുട്ബോളിൽ മെസ്സി തുടരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
Content Highlights: Lionel Messi hinted at retirement following the demise of his father, Jorge Messi., Messi has a contract with Inter Miami until 2028 worth around 760 crore rupees annually., Despite being in top form with a recent hat-trick, personal tragedy raises doubts about his continuation., Messi's illustrious club career includes spells with Barcelona, PSG, and Inter Miami, featuring 802 goals.
Published: 02 Sept 2026, 08:14 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented