കണ്ണീരോടെ ചാലിയാറിന്റെ ഹീറോകള്‍ ചോദിക്കുന്നു 'ഞങ്ങളും പ്രളയബാധിതരല്ലേ? ഞങ്ങള്‍ക്കില്ലേ പുനരധിവാസം?'
2019 ലെ പ്രളയകാലം. അന്ന് ജീവനും കയ്യിൽ പിടിച്ച് മലകയറിപ്പോയവരാണ് രാജ്യത്തെ കണ്ണീരിലാഴ്ത്തിയ വയനാട്ടിലെ മഹാ പ്രളയത്തിൽ, ആർത്തുവിളിച്ച് അഹങ്കരിച്ച് ഒഴുകുന്ന ചാലിയാർ പുഴയിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്താൻ സഹായിച്ചത്. ആ ഹീറോകളെ കണ്ട് ലോകം കയ്യടിച്ചു. എന്നാൽ അവരുടെ ജീവിതം തേടി പോയ ഞങ്ങൾ കണ്ടത് അതിദുരിതത്തിൽ മുങ്ങിയ ഒരു പിടി ജീവിതങ്ങളായിരുന്നു.
ആ ഓഗസ്റ്റിലെ പ്രളയത്തില്‍ ചാലിയാര്‍ പുഴയിലുണ്ടായ മലവെള്ളപ്പാച്ചില്‍ വാണിയമ്പുഴ കോളനിയിലെ പല വീടുകളുടെയും അസ്ഥിവാരം തകര്‍ത്താണ് ഒഴുകിയത്. വൈകുന്നേരം മൂന്ന് മണിയ്ക്ക് പുഴ കരകവിഞ്ഞ് ഒഴുകിയെത്തിയപ്പോള്‍ പ്രാണരക്ഷാര്‍ത്ഥം അടുത്തുള്ള കുന്നിന്‍ മുകളിലേക്ക് കോളനിയിലുള്ളവര്‍ ഓടിക്കയറി. അന്ന് അഭയം തേടിയ കുന്നിന് മുകളില്‍ താത്കാലികമായുണ്ടാക്കിയ ടാര്‍പ്പോളിന്‍ ഷീറ്റുകള്‍ക്കടിയിലാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായിട്ടും ഇവരുടെ ജീവിതം. മഴക്കാലമായാല്‍ ഷെഡ്ഡുകള്‍ ചോര്‍ന്നൊലിക്കും. രാത്രി കാറ്റ് ആഞ്ഞുവീശുമ്പോള്‍ കൂരകള്‍ക്കുള്ളില്‍ നെഞ്ചിടിപ്പോടെ നേരം വെളുപ്പിക്കണം. വൈദ്യുതിയും വെള്ളവും ഉണ്ടായിരുന്ന സാമാന്യം ഭേദപ്പെട്ട ജീവിതത്തില്‍ നിന്നാണ് ഒറ്റരാത്രികൊണ്ട് ഇവര്‍ക്ക് ഓടിപ്പോകേണ്ടിവന്നത്.
ഇന്നവർക്ക് പുറംലോകത്തേക്ക് കടക്കാൻ ആകെയുള്ളത് ഒരു മുളം ചങ്ങാടമാണ്. ആ ചങ്ങാടത്തിലാണ് അവർ ആ മൃതദേഹങ്ങളെല്ലാം കരക്കെത്തിച്ചത്. ആ ചങ്ങാടത്തിൽ കയറി കൊടുംകാട്ടിലെ കോളനികളിൽ നേരിട്ട് ചെന്ന് തയ്യാറാക്കിയതാണ് ഈ വീഡിയോ.
in short : In 2024, a devastating landslide in Wayanad led to bodies being swept into the Chaliyar River. Local heroes from Vaniyambam Colony in Malappuram District bravely participated in a rescue mission to recover these bodies from the floodwaters.The survivors of the 2019 Kerala flood, who had taken refuge in temporary shelters, still face harsh conditions. Their makeshift homes, constructed from tarpaulin sheets, are frequently damaged during the monsoon, leaving them in difficult living situations.Their only link to the outside world is a small boat, locally known as a "bamboo changadam." This video captures their ongoing challenges and remarkable resilience amidst continued adversity.
watch more video - 'റെഡ് സോണാണ്, കുടിവെള്ളം പോലുമില്ല; വീടിനുള്ള സ്ഥലം ഞങ്ങള്‍ക്കും വേണം'
Content Highlights: The 2024 Wayanad Landslide: A Story of Heroism and Enduring Struggles
Published: 11 Aug 2024, 03:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented