സിൻഡ്രല്ലയും പോളാർ ബീയറും മാനും ഒക്കെ വർണശോഭയിൽ നിറഞ്ഞ് നിൽക്കുന്നത് കൗതുകത്തോടെ നോക്കിനിൽക്കുന്ന കുട്ടികൾ, അവരുടെ സന്തോഷം ആസ്വദിക്കുന്ന മാതാപിതാക്കൾ. വിനോദസഞ്ചാര വകുപ്പ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുമായി ചേർന്ന് ഒരുക്കിയ കനകക്കുന്നിലെ ‘വസന്തോത്സവം’ സന്ദർശകർക്ക് കൗതുകക്കാഴ്ചയൊരുക്കുകയാണ്. മന്ത്രി പി.എ മുഹമ്മദ് റിയാസ് ആയിരുന്നു ‘വസന്തോത്സവം’ പുഷ്പമേളയുടെയും ന്യൂ ഇയർ ലൈറ്റ് ഷോയുടെയും ഉദ്ഘാടനം നിർവഹിച്ചത്.  

To advertise here,

കനകക്കുന്ന് കൊട്ടാരവളപ്പിനെ അലങ്കരിക്കുന്ന വിധത്തിലാണ് ദീപാലങ്കാരങ്ങൾ ഒരുക്കിയിരിക്കുന്നത്. നടവഴികളും മരങ്ങളും കൊട്ടാരമതിലുകളും ദീപാലങ്കാരത്തിന്റെ ഭാഗമാണ്. വിവിധ ഇനം ചെടികളുടെ അപൂർവ ശേഖരങ്ങളും സർക്കാർ സ്ഥാപനങ്ങളുടെയും നഴ്സറികളുടെയും സ്റ്റാളുകളും ഇവിടെയുണ്ട്. 

കൂറ്റൻ ഗ്ലോബ്, യൂറോപ്യൻ സ്ട്രീറ്റ്, കുട്ടികൾക്കായി സിൻഡ്രല്ല, പോളാർ ബിയർ, ലൈറ്റുകൾകൊണ്ടുള്ള വിവിധ രൂപങ്ങൾ, ക്രിസ്മസ് തീം എന്നിവയും ഇവിടെ കാണാം. ഔഷധസസ്യ പ്രദർശനം, ബയോഡൈവേഴ്‌സിറ്റി എക്‌സിബിഷൻ, ഭക്ഷ്യമേള, അമ്യൂസ്‌മെന്റ് പാർക്ക്, വ്യാപാരമേള, വിവിധ കലാപരിപാടികൾ എന്നിവയാണ് മറ്റ് ആകർഷണങ്ങൾ.

Inshort: Experience Kanakakunnu Palace`s dazzling Vasanthotsavam! Enjoy flower displays, light shows, kids` attractions (Cinderella, polar bear!), food stalls & more.