ഇലക്ട്രിക് വാഹനങ്ങളുടെ കാലമാണ് ഇത്. അപ്പോള്‍ വെറും നാല് രൂപയ്ക്ക് 60 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യാവുന്ന ഒരു ഇലക്ട്രിക് വാഹനമാണെങ്കിലോ? ജനുസ്സുകൊണ്ട് യൂറോപ്പും അമേരിക്കയുമൊക്കെയാണെങ്കിലും തനി കേരളീയനാണ് കക്ഷി. വരാപ്പുഴയാണ് ജന്മദേശം. ഇലക്ട്രിക് സൈക്കിള്‍ എന്ന് പറഞ്ഞ് ചെറുതാകാന്‍ പക്ഷേ പുള്ളിക്ക് താത്പര്യമില്ല. 'അര്‍ബന്‍ സ്പോര്‍ട്ട്' എന്ന പേരിട്ട ഈ ഇലക്ട്രിക് സൈക്കിളിന് പ്രത്യേകതകള്‍ ഏറെയാണ് 

To advertise here,

മലയാളിയായ ജിത്തുസുകുമാരന്റെ നേതൃത്വത്തിലുള്ള വാന്‍ ഇലക്ട്രിക് മോട്ടോ പ്രൈവറ്റ് ലിമിറ്റഡ് ആണ്  'അര്‍ബന്‍ സ്പോര്‍ട്ട്' ന്റെ പിന്നില്‍. ആഗോള തലത്തില്‍ ലോഞ്ച് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ഇ-മൊബിലിറ്റി സ്റ്റാര്‍ട്ടപ്പാണ് 'വാന്‍'.