പൊതുമേഖല സ്ഥാപനമായ ടൈറ്റാനിയത്തില്‍ ടൈറ്റാനിയം ഡൈഓക്‌സൈഡിന് പുറമെ മറ്റൊന്നിനും കൂടി വന്‍ ഡിമാന്‍ഡ് ഉണ്ട്, ഡ്രാഗണ്‍ ഫ്രൂട്ട്. വര്‍ഷത്തില്‍ നാല് ടണ്ണിലധികം ഡ്രാഗണ്‍ ഫ്രൂട്ട് ആണ് ഇവിടെയിന്ന് വിളവെടുക്കുന്നത്. കോവിഡ് കാലത്ത് ഭക്ഷ്യസുരക്ഷ എന്ന ലക്ഷ്യത്തോടെയാണ് ഇവിടെ കൃഷി ചെയ്യാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നത്. ആദ്യമൊക്കെ അസാധ്യമെന്ന് തോന്നിച്ചെങ്കിലും നിരന്തര പരിശ്രമത്തിലൂടെ അവര്‍ വിജയകരമായി കൃഷി നടത്തിവരുന്നു. നിലവില്‍ ജൈവ പച്ചക്കറികളുടേയും പഴങ്ങളുടേയും ഒക്കെ കലവറ കൂടിയാണ് ടൈറ്റാനിയം.

To advertise here,