കടകളിൽ നിന്നും സൂപ്പർമാർക്കറ്റുകളിൽ നിന്നും വാങ്ങുന്ന പഴങ്ങളിലും പച്ചക്കറികളിലും പതിപ്പിക്കുന്ന സ്റ്റിക്കറുകൾ അത്ര നിസാരക്കാരല്ല. അത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിറ്റി (എഫ്എസ്എസ്എഐ).
ഇത്തരം സ്റ്റിക്കറുകളും ആ ഭാഗത്തെ തൊലിയും കളഞ്ഞ് കഴുകിയെടുത്ത ശേഷം മാത്രമേ ആ പഴങ്ങൾ കഴിക്കാവൂ എന്നും എഫ്എസ്എസ്എഐ വ്യക്തമാക്കുന്നു. സ്റ്റിക്കറുകൾ പതിപ്പിച്ച പശയിലേയും മഷിയിലേയും രാസവസ്തക്കുൾ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും എന്നതാണ് കാരണം.
ഈ സ്റ്റിക്കറുകളിൽ സിന്തറ്റിക് പശയും വിഷാംശം അടങ്ങിയ മഷിയും ഉപയോഗിക്കുന്നുണ്ട്. ഇവ അബദ്ധത്തിൽ വായിലായാൽ തൊണ്ടയിലും വയറിലും അസ്വസ്ഥതയുണ്ടാകാൻ സാധ്യതയുണ്ട്. ഇതുമൂലം ദഹനക്കേട്, ശ്വാസംമുട്ടൽ, ഛർദ്ദി തുടങ്ങിയ അസുഖങ്ങളുണ്ടാകാനും സാധ്യത കൂടുതലാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- കടകളിൽ നിന്ന് വാങ്ങുന്ന പഴങ്ങളും പച്ചക്കറികളും പാക്കറ്റുകളിൽ തന്നെ ഒരു പ്രത്യേക സ്ഥലത്ത് സൂക്ഷിക്കുക.
- പഴങ്ങളും പച്ചക്കറികളും നന്നായി കഴുകുക. ആവശ്യമെങ്കിൽ ഇളം ചൂടുവെള്ളത്തിൽ 50ppm ക്ലോറിൻ ഒരു തുള്ളി ചേർത്ത് അതിൽ മുക്കിവയ്ക്കുക.
- തണുപ്പ് ആവശ്യമുള്ള പഴങ്ങളും പച്ചക്കറികളും ഫ്രിഡ്ജിൽ സൂക്ഷിക്കുക. ബാക്കിയുള്ളവ സാധാരണ ഊഷ്മാവിൽ ബാസ്‌കറ്റുകളിലോ റാക്കുകളിലോ സൂക്ഷിക്കുക.
- പഴങ്ങളും പച്ചക്കറികളും കഴുകിയ സിങ്ക് സാനിറ്റൈസ് ചെയ്ത് അണുവിമുക്തമാക്കുക.
Content Highlights: Adhesives and inks on fruit stickers are not food-grade and pose health risks., Ingesting sticker residue can cause nausea, digestive discomfort, or choking., FSSAI mandates removing all labels before washing and consuming produce.
Published: 05 Apr 2026, 06:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented