താനൊരു ഗേ ആണെന്നു പറയാനോ ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ ഇഷ്ടമുള്ളതുപോലെ ജീവിക്കാനോ ടോണിക്ക് മടിയില്ല. തന്റെ സ്വത്വം തിരിച്ചറിഞ്ഞതുപോലെ തന്റെ പാഷനും തിരിച്ചറിഞ്ഞ് അതിന്റെ പിന്നാലെ പായുകയാണ് കൊച്ചി തോപ്പുംപടി സ്വദേശിയായ ടോണി മൈക്കിള്‍. തന്റെ വ്യത്യസ്ത ഫോട്ടോ ഷൂട്ടുമായി ജീവിതത്തെ തന്നെ സന്ദേശമാക്കി മാറ്റുകയാണ് ടോണി.