കാറിന്റേയും ജീപ്പിന്റേയുമെല്ലാം മിനിയേച്ചർ രൂപം നിർമിക്കുകയാണ് ആലപ്പുഴ സ്വദേശിയായ രാകേഷ് ബാബു. മിനിയേച്ചർ രൂപം വെറുതേ നിർമിക്കുക മാത്രമല്ല ഒർജിനൽപോലെ റോഡിലൂടെ ഓടിക്കാനും സാധിക്കും. ജീപ്പ് മുതൽ പോർഷെ വരെ രാകേഷിന്റെ ആലപ്പുഴയിലെ വർക്ക്ഷോപ്പിൽ നിർമിച്ചിട്ടുണ്ട്. വിവിധ മോഡലുകളിലുള്ള 35ഓളം വാഹനങ്ങൾ ഇതുവരെ നിർമിച്ചു കഴിഞ്ഞു. ആവശ്യക്കാരുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്തിയാണ് ഓരോ വാഹനങ്ങളും നിർമിക്കുന്നത്. വിദേശരാജ്യങ്ങളിൽ ഇത്തരം മിനിയേച്ചർ രൂപങ്ങൾ നിർമിക്കുന്നതിനും അത് നിരത്തിലിറക്കുന്നതിനും അനുമതിയുണ്ട്. എന്നാൽ നമ്മുടെ നാട്ടിൽ അതിന് അനുവാദമില്ലായെന്നുള്ളതാണ് പരിഭവം.

To advertise here,