ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവെച്ച ഒരാളുണ്ട് കോഴിക്കോട് വടകരയിൽ- സുനിൽ മുതുവന. കോൺക്രീറ്റ് പണിയെടുത്ത്   കിട്ടുന്ന പണം സ്വരുക്കൂട്ടി കേരളത്തിനകത്തും പുറത്തുമായി അദ്ദേഹം ചികിത്സിക്കുന്നത് നാനൂറിൽപ്പരം രോഗികളെയാണ്.

To advertise here,

വർഷങ്ങളായി ആതുരസേവനരംഗത്ത് സജീവമാണ് സുനിൽ. ചികിത്സാസഹായം ആവശ്യമായി വരുന്ന രോഗികളെ ആശുപത്രിയിലെത്തിക്കാനും അസുഖം മാറുന്നതുവരെ അവർക്ക് കൂട്ടിരിക്കാനും അദ്ദേഹം കൂടെയുണ്ടാവും. സഹായം നൽകാനായി ആരെങ്കിലും എത്തിയാലും സുനിൽ സ്നേഹത്തോടെ നിരസിക്കും.