കോട്ടയം: ജെൻഡർ ബജറ്റിങ്ങിന്റെ സ്വാധീനത്തെക്കുറിച്ചുള്ള പഠനത്തിന് നിഷ ജോസ് കെ.മാണിക്ക് പുണെ ശ്രീബാലാജി സർവകലാശാലയിൽനിന്ന് പിഎച്ച്ഡി. സ്ത്രീ കേന്ദ്രീകൃത പദ്ധതികൾക്കു മാറ്റിവെക്കുന്ന തുകയുടെ വിനിയോഗം സ്ത്രീകളെ എങ്ങനെ സഹായിക്കുന്നുവെന്നതാണ് പഠന വിധേയമാക്കിയത്. കുടുംബശ്രീ, ലൈഫ് മിഷൻ ഉൾപ്പെടെയുള്ള പദ്ധതികളും കെ.എം. മാണിയുടെ അധ്വാനവർഗ സിദ്ധാന്തത്തിലെ ഉൾക്കാഴ്ചയുമൊക്കെ പ്രബന്ധത്തിൽ പരിശോധിക്കുന്നുണ്ട്.
അധ്വാനവർഗപരിധിയിൽ വീട്ടമ്മമാരെയും ഉൾപ്പെടുത്തിയായിരുന്നു ഗവേഷണം. സ്ത്രീ ഉന്നമന പദ്ധതികൾക്കായി വിഭവസമാഹരണം നടത്തുമ്പോൾ കെ.എം. മാണി കാരുണ്യ പദ്ധതിക്കായി ലോട്ടറി നടപ്പാക്കിയതുപോലെ സംവിധാനം ആവശ്യമാണ്. സ്വന്തംപേരിൽ വീട് കിട്ടിയ സ്ത്രീകളുടെ ജീവിതത്തിൽവന്ന സാമൂഹിക പദവി ഉയർച്ച വലുതാണ്. ഭർത്താവ് ജോസ് കെ.മാണി എംപിയും മറ്റു കുടുംബാംഗങ്ങളും നൽകിയ പിന്തുണ പഠനത്തിന് സഹായകമായെന്ന് നിഷ പറഞ്ഞു. പഠനത്തിനിടെ ബാധിച്ച അർബുദത്തെയും മറികടന്നാണ് നിഷയുടെ നേട്ടം.
Content Highlights: Nisha Jose K. Mani earns PhD from Pune Sri Balaji University for her groundbreaking study on the impact of gender budgeting and its role in empowering women.
Published: 20 Nov 2025, 08:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented