തമിഴകത്ത് നിന്നും അമ്പതാണ്ടുകള്‍ക്ക് മുന്‍പേ ആട്ടിയോടിക്കപ്പെട്ടവരാണ് വയനാട് കമ്പമലയിലെ ശ്രീലങ്കന്‍ അഭയാര്‍ഥികള്‍. നഷ്ടപ്പെട്ടത് പിറന്ന ഭൂമി, സ്വത്വം, ജീവിതം. മലയ്ക്ക് മുകളില്‍ ഇവിടെ കമ്പമലയുടെ ഇരുട്ടില്‍  ആസ്ബസ്‌റ്റോസ് ഷീറ്റിന് കീഴെ തലചായ്ച്ചുറങ്ങുന്നവരാണ്. ഇക്കാലമത്രയും കഴിഞ്ഞിട്ടും സര്‍ക്കാരിന്റെ കണക്കുപുസ്തകത്തില്‍ ഇടംപിടിക്കാതെ പോയവരാണ്. പക്ഷെ അപ്പോഴും സ്വപ്‌നം കാണുന്നുണ്ട് ഇനിയുള്ള കാലമെങ്കിലും നല്ലൊരു ജീവിതത്തെ, അടച്ചുറപ്പുള്ള മഴവെള്ളം കയറാതെ കിടന്നുറങ്ങാന്‍ കഴിയുന്നൊരു കൂരയെ.

To advertise here,