ഗുരുവായൂരമ്പല നടയിൽ നിധിന് താലി ചാർത്തി കേരളത്തിന്റെ മരുമകനായ സ്കോട്ടിഷ് പാർലമെന്റംഗം മാർട്ടിൻ ഡേയുടെ ആദ്യത്തെ ഓണമാണ് ഇത്തവണ കേരളത്തിൽ. കേരളത്തിന്റെ സംസ്കാരവും ഭക്ഷണവുമെല്ലാം ഇഷ്ടമാണ് മാർട്ടിന്. പായസവും ഇഞ്ചിക്കറിയുമാണ് സദ്യയിൽ ഏറ്റവും ഇഷ്ടം. സ്കോട്ട്ലൻഡിൽ അത്തപ്പൂക്കളമൊരുക്കിയിട്ടുണ്ടെങ്കിലും കേരളത്തിലെത്തി ആദ്യമായി പൂക്കളമിട്ടതിന്റേയും ഓണം ആഘോഷിക്കുന്നതിന്റേയും ആകാംക്ഷയിലാണ് മാർട്ടിനും നിധിനും. പത്ത് വർഷം നീണ്ട സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് എറണാകുളം പിറവം പാമ്പാക്കുട സ്വദേശിനി നിധിൻ ചന്ദും സ്കോട്ടിഷ് പാർലമെന്റംഗം മാർട്ടിൻ ഡേയും വിവാഹിതരാകുന്നത്.

To advertise here,