ഓണക്കാലം കൈത്തറി ഗ്രാമങ്ങൾക്ക് ഉത്സവകാലമാണ്. വിവാഹങ്ങളും ഓണാഘോഷങ്ങളും പൊടിപൊടിക്കുന്ന കാലം. നൂറ്റാണ്ടുകളുടെ പഴമയുള്ള തൃശൂർ കൂത്താമ്പുള്ളി കൈത്തറി ഗ്രാമം ഇത്തവണയും പുത്തൻ ഡിെൈസെനുകളും കളക്ഷനുമായി തയ്യാറായിക്കഴിഞ്ഞു. റൂറൽ ആർട്ട് ഹബ്ബ് പദ്ധതിയുടെ ഭാഗമായ 20 പൈതൃക ഗ്രാമങ്ങളിൽ ഒന്നാണ് കൂത്താമ്പുള്ളി. തൃശ്ശൂർ ജില്ലയുടെ അതിർത്തിയിൽ തിരുവല്വാമലയോട് ചേർന്നാണ് കൂത്താമ്പുള്ളി ഗ്രാമം സ്ഥിതിചെയ്യുന്നത്. ഭാരതപ്പുഴയും ഗായത്രിപ്പുഴയും സംഗമിക്കുന്ന ഗ്രാമം. നാനൂറിലധികം വർഷം മുൻപ് മൈസൂരിൽ നിന്ന് കുടിയേറിയവരാണ് കൂത്താമ്പുള്ളിയിലെ മുൻതലമുറ. 'കൂത്താമ്പുള്ളിയുടെതാണെന്ന പേരിൽ പവർലൂം സാധനങ്ങളാണ് വിൽക്കുന്നത്. അത് ഉണ്ടാക്കുന്നത് ആരാണെന്നോ എവിടെയാണെന്നോ അറിയില്ല. കൂത്താമ്പുള്ളിയിൽ വെള്ളയും കസവും മാത്രമേ ഉണ്ടാവൂ', കൂത്താമ്പുള്ളിയിലെ ഗുണശേഖരൻ പറഞ്ഞു.
Content Highlights: Kuthampully Handloom
Published: 19 Aug 2026, 12:31 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented