ചിങ്ങത്തിലെ ചോതിയിൽ ഗുരുവായൂരമ്പല നടയിൽ കേരളത്തിന്റെ മരുമകനായി സ്കോട്ടിഷ് പാർലമെന്റംഗം മാർട്ടിൻ ഡേ. മലയാളിയും എറണാകുളം പിറവം പാമ്പാക്കുട സ്വദേശിനി നിധിൻ ചന്ദിനേയാണ് മാർട്ടിൻ താലി ചാർത്തിയത്. ഏകദേശം 10 വർഷം നീണ്ട സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് ഇവർ വിവാഹിതരാകുന്നത്. നിധിന്റെ 22കാരനായ മകൻ വേദിക് ശങ്കറും ബന്ധുക്കളും ചടങ്ങിന് സാക്ഷിയായി.
സ്‌റ്റുഡൻ്റ് വീസയിൽ 2008ലാണ് നിതിൻ ചന്ദ് യുകെയിലേക്ക് പോകുന്നത്. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനിയറിങ് പൂർത്തിയാക്കിയ ശേഷമായിരുന്നു ഐടി മാനേജ്‌മെൻ്റിൽ മാസ്‌റ്റേഴ്‌സിനായി യുകെയിലേക്ക് പോയത്. ഇമിഗ്രേഷൻ പ്രശ്നവുമായി ബന്ധപ്പെട്ട് സഹായം തേടിയാണ് യുകെ പാർലമെന്റിൽ വെച്ച് മാർട്ടിനെ നിധിൻ ആദ്യമായി കാണുന്നത്. താൻ വിവാഹ മോചിതയും ഒരു കുഞ്ഞിന്റെ അമ്മയാണെന്നും മാർട്ടിനെ അറിയിച്ചെങ്കിലും മാർട്ടിൻ തന്നെ ജീവിതത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇതോടെയാണ് ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചത്. ‘ഗുരുവായൂരപ്പന്റെ വലിയ ഭക്തയാണ് ഞാൻ. പണ്ടത്തെ ഒരു വലിയ പ്രാർത്ഥനയും വഴിപാടുമായിരുന്നു തന്റെ വിവാഹം ഗുരുവായൂരിൽ വെച്ച് നടത്തണം എന്നത്’-നിധിൻ പറയുന്നു
Content Highlights: Scottish MP Martin Day married Kerala native Nithin in Guruvayur temple
Published: 19 Aug 2026, 05:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented