ന്ത്യയിൽ തരംഗമായിരുന്ന റെനോയുടെ കോംപാക്ട് എസ്‌യുവി ഡസ്റ്റർ വീണ്ടുമെത്തുന്നു. ഡസ്റ്ററിന്റെ മൂന്നാം തലമുറയാണ് റെനോ പുറത്തിറക്കിയത്. 2012-ൽ ഇന്ത്യയിൽ അവതരിച്ച ഡസ്റ്റർ പത്ത് വർഷങ്ങൾക്കുശേഷം 2022-ലാണ് വിപണിയിൽനിന്ന് പിൻവാങ്ങിയത്. കരുത്തും സ്റ്റൈലും ഒത്തിണങ്ങിയ ഡസ്റ്റർ വീണ്ടുമെത്തുന്നുവെന്ന വാർത്ത വാഹനപ്രേമികൾ ആവേശത്തോടെയാണ് ഏറ്റെടുത്തത്. മിഡ് സൈസ് എസ്‌യുവികളായ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ഹ്യൂണ്ടായ് ക്രെറ്റ എന്നിവയോടാണ് വിപണിയിൽ ഡസ്റ്റർ മത്സരിക്കുക.മെയ്ഡ് ഇൻ ഇന്ത്യ പ്രൊഡക്ടായ ഡസ്റ്ററിന്റെ 90 ശതമാനവും ഇന്ത്യയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ്. 

To advertise here,