പൂഞ്ഞാറിന്റെ പ്രതാപമെല്ലാം വിളിച്ചോതുന്ന പൂഞ്ഞാർ കൊട്ടാരത്തിലെത്തി രാജ കുടുംബാംഗങ്ങളുടെ അനുഗ്രഹം വാങ്ങിയാണ് ഓരോ സ്ഥാനാർഥികളും ഇന്നും തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. രാജഭരണം മാറി ജനാധിപത്യ വ്യവസ്ഥിതിയിലൂടെ കടന്നുപോകുമ്പോഴും കൊട്ടാരവും രാജ കുടുംബാംഗങ്ങളും ഇന്നും പൂഞ്ഞാറിന്റെ പ്രതാപമായി നിലകൊള്ളുകയാണ്. പഞ്ചായത്ത്, നിയമസഭ, ലോക്സഭാ തിരഞ്ഞെടുപ്പുകളിലെല്ലാം പൂഞ്ഞാറിലെ സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് മുമ്പ് തന്നെ കൊട്ടാരത്തിലെത്തി രാജകുടുംബാംഗങ്ങളുടെ അനുഗ്രഹം വാങ്ങിയ ശേഷമാണ് പത്രിക സമർപ്പിക്കാറുള്ളത്.

To advertise here,