പരിമിതികളൊക്കെ നമ്മളുണ്ടാക്കുന്നതല്ലേ, അഞ്ജന ഷാജിയെന്ന യുവസംരംഭക വെറുതെ പറഞ്ഞുവെക്കുന്ന കാര്യമല്ല അത്, ജീവിതം കൊണ്ട് കാണിച്ചുതന്നതാണ്. ജന്മനാ വലതു കൈ ഇല്ലാതിരുന്ന അഞ്ജനയ്ക്ക് തന്റെ സ്വപ്നങ്ങളെത്തി പിടിക്കാൻ അതൊരു തടസ്സമേ ആയിരുന്നില്ല. സംരംഭത്തിലേക്ക് അവിചാരിതമായി എത്തിയതാണെങ്കിലും അഞ്ജനയുടെ വൺ ഹാന്റ് എംബ്രോയ്ഡറി എന്ന പേജ് ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. എന്തെങ്കിലുമൊരു എംബ്രോയ്ഡറിയല്ല, ആളുകളുടെ ഏറ്റവും പ്രിയപ്പെട്ട നിമിഷമാണ് വർണനൂലുകൾ ഉപയോഗിച്ച് അഞ്ജന നെയ്തെടുക്കുന്നത്.

To advertise here,