450 വര്‍ഷം പഴക്കമുള്ള ഈ ഹെറിറ്റേജ് വില്ലയില്‍ ഉത്തരാധുനിക ഡിസൈനിന്റെ മോടിയില്‍ തിളങ്ങുന്ന, ഈ തുണികളെല്ലാം കേരളത്തിന്റെ തനത് ഖാദി കൈത്തറിയാണ്. പ്രളയത്തില്‍ ശബ്ദം നിലച്ച തറികളെയും താളംപിഴച്ച നെയ്ത്തുജീവിതങ്ങളെയും സംരക്ഷിക്കാന്‍ തൃപ്പൂണ്ണിത്തുറ സ്വദേശി രമേഷ് മോനോന്റെ കീഴില്‍ മികച്ച ഫാഷന്‍ ഡിസൈനര്‍മാര്‍ അണിനിരന്നതോടെ നെയ്ത്തുകാരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ഊടും പാവുമായി ഇഴചേര്‍ന്നു

To advertise here,

കണ്ണൂരില്‍ നിന്നും ബാലരാമപുരത്തുനിന്നും ചേന്നമംഗലത്തുനിന്നും നെയ്തുവരുന്ന കൈത്തറികള്‍ ഇന്ത്യയിലെ പ്രശസ്ത ഫാഷന്‍ ഡിസൈനര്‍മാരുടെ കൈതൊടുമ്പോള്‍ വിപണിയില്‍ പതിനായിരങ്ങള്‍ വിലമതിക്കുന്ന മോഡേണ്‍ വസ്ത്രങ്ങളായി അവ മാറും.