2019 ഓഗസ്റ്റ് 31നാണ് ചെന്താമര എന്ന കൊടും കുറ്റവാളി ആദ്യ കൊലപാതകം നടത്തുന്നത്. തന്റെ ഭാര്യ തന്നെ വിട്ടുപോകാൻ കാരണമായത് അയൽവാസികളാണെന്ന് ഏതോ മന്ത്രവാദി പറഞ്ഞതാണ് ഒരു നാടിനെയൊന്നൊകെ നടുക്കിയ കൂട്ടക്കൊലയ്ക്ക് കാരണമായത്. ആദ്യം അയൽവാസിയായ സജിതയെ വെട്ടിക്കൊലപ്പെടുത്തി. പിന്നീട് ഈ കേസിന്റെ വിചാരണഘട്ടത്തിൽ ജാമ്യത്തിൽ കഴിയവെ കഴിഞ്ഞ വർഷം ജനുവരിയിലാണ് സജിതയുടെ ഭർത്താവ് സുധാകരനേയും സുധാകരന്റെ മാതാവ് ലക്ഷ്മിയേയും സമാനമായ രീതിയിൽ വെട്ടിക്കൊലപ്പെടുത്തിയത്.

To advertise here,

ആദ്യ കേസിൽ ജാമ്യം അനുവദിച്ചപ്പോൾ നെന്മാറ പഞ്ചായത്തിൽ പ്രവേശിക്കരുതെന്നതടക്കം വ്യവസ്ഥ ഉണ്ടായിരുന്നു. ഇതൊന്നും പാലിക്കാതെ ചെന്താമര നെന്മാറയിലെ വീട്ടിൽ തന്നെ താമസിക്കുകയും അയൽവാസികളെ നിരന്തരം ഭീഷണിപ്പെടുത്തുകയും പിന്നാലെ കൊല നടത്തുകയുമായിരുന്നു. വാടക ഗുണ്ടകളെ ഉപയോഗിച്ച് കൊലപാതകം നടത്തുന്നത് പോലും അപൂർവ്വങ്ങളിൽ അപൂർവ്വമായിട്ടാണ് കണക്കാക്കാറുള്ളത്. വധശിക്ഷയില്ലെങ്കിൽ ഇരട്ട ജീവപര്യന്തത്തിനാണ് സാധ്യത. അങ്ങനെയെങ്കിൽ കോടതി ശിക്ഷിച്ച് മറ്റെല്ലാ കേസിലും ജയിലിൽ കഴിയുമ്പോൾ പ്രതികൾക്ക് കിട്ടുന്ന അതേ നിയമപരിരക്ഷ ചെന്താമരക്കും കിട്ടും. അങ്ങനെയെങ്കിൽ പരോൾ ലഭിച്ച് പുറത്തിറങ്ങിയാൽ ഇനി എത്ര കൊലപാതകങ്ങളാണ് ഉണ്ടാവുകയെന്ന ഭയത്തിലാണ് ഒരു നാട്.