ഈ വർഷത്തെ മിസ് കേരള പട്ടം സ്വന്തമാക്കിയ ഗോപിക സുരേഷിന് ഇത് ആദ്യ റാംപ് അനുഭവമായിരുന്നു. ബംഗളൂരുവിൽ എം.എസ്‌സി സെക്കോളജി വിദ്യാർത്ഥിനിയായ ഗോപിക കണ്ണൂർ സ്വദേശിയാണ്. 'സൗന്ദര്യ മത്സരങ്ങൾ ടോക്‌സിക് ആണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ എന്റെ അനുഭവം മറിച്ചായിരുന്നു,' ഗോപിക പറയുന്നു.

To advertise here,

 ലോക്ഡൗൺ സമയത്താണ് നോട്ടിഫിക്കേഷൻ കണ്ട് മത്സരത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. ഇരുപത്തിയഞ്ച് ഫൈനലിസ്റ്റുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട് ടോപ് ഫൈവിലെത്തിയാണ് ഗോപിക മിസ് കേരള കിരീടം ചൂടിയത്. ലഹരിയ്‌ക്കെതിരെയുള്ള ക്യാമ്പയിനുകളുടെ ഭാഗമാകണം, സമൂഹനന്മയ്ക്കുള്ള കാര്യങ്ങൾ ചെയ്യണം എന്നൊക്കെയാണ് ഗോപികയുടെ സ്വപ്‌നങ്ങൾ.