ഖത്തർ ഫുട്‌ബോൾ ആവേശം കേരളത്തിലാകെ അലയടിക്കുകയാണ്. ഇഷ്ട ടീമുകളോടുള്ള സ്‌നേഹം ക്രിയേറ്റീവായി പ്രകടിപ്പിക്കുന്നതിൽ പോലും മത്സരം സൂക്ഷിക്കുന്നുണ്ട് ആരാധകർ. മലപ്പുറം അരീക്കോട് ബ്രസീൽ ആരാധകർ ഒരു വീട് മഞ്ഞയും പച്ചയും പെയിന്റടിച്ച് ബ്രസീൽ വീടാക്കി മാറ്റിയിരിക്കുകയാണ്. അകത്ത് നെയ്മറും ആന്റണിയും ജെസ്യൂസുമടക്കം ബ്രസീലിന്റെ കളിക്കാരുടെ ചിത്രങ്ങൾ.

To advertise here,

ദിവസവും കളികാണാനായി അഞ്ചു വയസ്സു മുതൽ അൻപതു വയസ്സുവരെയുള്ള ഫുട്‌ബോൾ ആരാധകർ ഇവിടെയെത്തും. മലപ്പുറത്തുമാത്രമല്ല, വയനാട് മീനങ്ങാടിയിലുമുണ്ട് ഒരു ഫുട്‌ബോൾ വീട്. അൻജന്റീനൻ ആരാധകരുടെ ഈ വീട്ടിൽ ചെടിച്ചട്ടിക്കുമുതൽ ബെഡ്ഷീറ്റിനും തലയിണയ്ക്കും വരെ അർജന്റീനിയൻ ജഴ്‌സിയുടെ നിറമാണ്.