കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ ലോകകപ്പ് ഫുട്‌ബോൾ ടീം ആരാധകർ തമ്മിലുള്ള തർക്കത്തിൽ മർദനമേറ്റതായി പരാതി. ‘വേൾഡ് കപ്പ് 2026’ എന്ന പേരിൽ കുറ്റിക്കാട്ടൂർ മേഖലയിലെ വാട്‌സപ്പ് കൂട്ടായ്മയിൽ ഉണ്ടായ തർക്കമാണ് പിന്നീട് മർദനത്തിൽ കലാശിച്ചത്.
കുറ്റിക്കാട്ടൂർ സ്വദേശിയായ മുഹമ്മദ് ഷാനിസാണ് ഇത് സംബന്ധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകിയത്.
കഴിഞ്ഞ പതിനാറാം തീയതി രാത്രിയാണ് ബ്രസീൽ ആരാധകരും അർജന്റീന ആരാധകരും തമ്മിൽ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ തർക്കം മുറുകിയത്. അതിനുശേഷം രാത്രി പത്തരയോടെ അർജന്റീന ഫാൻസ് ആയ രണ്ടുപേർ മുഹമ്മദ് ഷാനിസും സുഹൃത്തും താമസിക്കുന്ന വീട്ടിലെത്തി മർദിച്ചു എന്നാണ് പരാതി.
കൂടാതെ ഇവിടെയുണ്ടായിരുന്ന ബൈക്കും തകർത്തു. ഇതിനുപുറമേ വീടിന്റെ ജനൽ ചില്ലുകളും തകർത്തതായി പരാതിയിൽ പറയുന്നുണ്ട്. മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
Content Highlights: Dispute originated in a WhatsApp group dedicated to the 2026 World Cup., Incident occurred in Kuttikkattoor, Kozhikode, involving rival fan groups., Physical assault and property damage reported to the Medical College Police., Official investigation is currently underway by local authorities.
Published: 18 Jul 2026, 02:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented