ഒരു മണിക്കൂർ ഇഷ്ടമുള്ളതൊക്കെയും വായിക്കാം, പാഠപുസ്തകമൊഴിച്ച്. റീലുകളിൽ പെട്ടുപോയ കുട്ടിക്കാലത്തെ വായനയിലേക്ക് തിരികെക്കൊണ്ടുവരികയാണ് കോഴിക്കോട് ലയോള സ്‌കൂൾ. എല്ലാ വ്യാഴാഴ്ചയും മൂന്ന് മണിക്കുള്ള ബെൽ വായനയ്ക്കുള്ളതാണ്.'ഗോൾഡൻ മൊമന്റ്സ്: എ ജേർണി വിത്ത് ബുക്‌സ്' എന്ന് പേരിട്ട ആ സമയം സ്‌കൂൾ നിശബ്ദമാവും. ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിലെ കുട്ടികളും ഒപ്പം അധ്യാപകരും അനധ്യാപകരും ഒരുപോലെ തങ്ങൾക്കിഷ്ടപ്പെട്ട എഴുത്തുകാരിലേക്ക് ഇറങ്ങിച്ചെല്ലും. കഥകളോ കവിതകളോ നിറഞ്ഞ പുസ്തകങ്ങൾ ആവേശത്തോടെ വായിക്കും. കുട്ടികളിലെ കുഞ്ഞുകുഞ്ഞു വാസനകൾ വെളിച്ചം കാണാതെ പോവരുതെന്ന നിർബന്ധവും ഇവർക്കുണ്ട്. അതിനായി ഓരോ കുട്ടിയും സ്വന്തം കൈപ്പടയിൽ ഒരു പുസ്തകമിറക്കും, കഥകളും കവിതകളും ചിത്രങ്ങളുമായി.

To advertise here,