പട്ന: ബിഹാറിലെ നവാഡയിലുള്ള സർക്കാർ സ്‌കൂളിലെ ശൗചാലയത്തിൽ വിദ്യാർഥിനികളോട് അതിക്രമം കാണിച്ച സംഭവത്തിൽ സ്‌കൂൾ ഹെഡ്മാസ്റ്റർ അറസ്റ്റിൽ. വിദ്യാർഥിനികളുടെ പരാതിയെ തുടർന്ന് ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
സ്‌കൂളിലെ പെൺകുട്ടികളുടെ ശൗചാലയത്തിൽ പ്രവേശിക്കുകയും കുട്ടികളെ പിടിച്ച് മടിയിലിരുത്തി ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ചുവെന്നാണ് വിദ്യാർഥിനികൾ ആരോപിക്കുന്നത്. സംഭവത്തെ തുടർന്ന് സെപ്റ്റംബർ 18-ന് വിദ്യാർഥിനികളും രക്ഷിതാക്കളും സ്‌കൂൾ ക്യാമ്പസിലെത്തി ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തങ്ങൾ നേരിട്ട ദുരനുഭവം കരഞ്ഞുകൊണ്ട് വിവരിക്കുന്ന പെൺകുട്ടികളുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും പരാതിക്ക് പിന്നാലെയാണ് പോലീസ് ഹെഡ്മാസ്റ്ററെ അറസ്റ്റ് ചെയ്തത്.
ജമൂയിയിൽ പത്താം ക്ലാസ് വിദ്യാർഥിനി റോഡിൽ വെച്ച് അതിക്രമത്തിനിരയായ സംഭവത്തിന് തൊട്ടുപിന്നാലെയാണ് നവാഡയിലെയും കേസ് പുറത്തുവരുന്നത്. ബിഹാറിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
Content Highlights: Headmaster of a government school in Nawada, Bihar arrested, Accused of sexually harassing female students inside the school washroom, Parents and students staged a massive protest on September 18, Opposition leaders criticized the government over women and children safety
Published: 22 Sept 2026, 04:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented