വിലകൂടിയ പാഠപുസ്തകങ്ങൾ വാങ്ങുന്നതിൽ പലപ്പോഴും ബുദ്ധിമുട്ട് അനുഭവിക്കുന്നവരുണ്ട് നമുക്ക് ചുറ്റും. പുസ്തകം വാങ്ങാൻ കഴിയാത്തതിനാൽ നോട്ട് എഴുതി പഠിക്കുന്നവരുമുണ്ട്. ഇവർക്കൊക്കെ പുസ്തകം എത്തിച്ച് നൽകുകയാണ് ലോൺ എ ബുക്ക് എന്ന പദ്ധതിയിലൂടെ ഒരു കൂട്ടായ്മ. പുസ്തകം കൊണ്ടുപോയി പഠിച്ച ശേഷം തിരികെ നൽകാനുള്ള അവസരമാണ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. മട്ടാഞ്ചേരി ഹാജി ഈസ ഹാജി മൂസ സ്കൂളിലെ 1983- 85 ബാച്ചിലെ വിദ്യാർഥികളുടെ കൂട്ടായ്മയാണ് ലോൺ എ ബുക്ക് പദ്ധതിക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. 

To advertise here,