നാടും നിലനില്‍പ്പും കവര്‍ന്ന വെള്ളക്കാരെ തുരത്താന്‍ ഉയിരും ഉടലും മറന്നൊരു ജനത നിണച്ചാലൊഴുക്കിയ കാലം. തമിഴ്നാട്ടിലെ ശിവഗംഗ കോട്ട നടുങ്ങുമാറ് ഒരു പോര്‍വിളി മുഴങ്ങി. 'വീരവേല്‍ വെട്രിവേല്‍' എന്നാക്രോശിച്ചു കൊണ്ട് ഒരു അഗ്നിഗോളം ബ്രിട്ടീഷുകാരുടെ ആയുധപ്പുരയ്ക്ക് നേരെ കുതിച്ചുപാഞ്ഞു. തീതുപ്പിയും പീരങ്കിയുമുള്പ്പടെ വെടിക്കോപ്പുകള്‍ നിറഞ്ഞ ആ ആയുധശാല നിമിഷനേരം കൊണ്ടു വെന്തുവെണ്ണീറായി.
ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ആദ്യ ചാവേറാക്രമണമായിരുന്നു അത്. സ്വയം ചാവുനല്കി ആയുധങ്ങള്‍ക്കൊപ്പം കത്തിയെരിഞ്ഞത് ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ വാഴ്ത്തപ്പെടാതെ പോയ അനേകരില്‍ ഒരാളും. വീരത്തിര്ക്ക് പുകള്‍ പെട്ര തമിഴ് മക്കളിന്‍ വീരമങ്കൈ, വീരത്തായ് വേലുനച്ചിയാരിന് തലമൈ തലപതി, കുയിലി. കഴിഞ്ഞ വര്‍ഷം സ്വാതന്ത്ര്യദിനത്തില്‍ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വാഴ്ത്തപ്പെടാതെ പോയ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിലും കുയിലിയുടെ പേരുണ്ടായിരുന്നു.
Inshorts: Kuyili was an army commander of queen Velu Nachiyar who participated in campaigns against the East India Company in the 18th century. She is considered the first suicide bomber and "first woman martyr" in Indian history. While attacking a fort of East India Company, she applied ghee on her body, set herself ablaze and jumped into the armoury of the East India Company, securing victory for Velu Nachiyar.
Content Highlights: kuyili,velu nachiyar,first human bomb, independence struggle, unsung heroes
Published: 19 Sept 2024, 03:41 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented