ഇരുമ്പുകട്ട ഉയർത്തി മസിൽപെരുപ്പിക്കൽ മാത്രമല്ലിവിടെ; കായിക താരങ്ങളെ വാർത്തെടുത്ത കൊച്ചി ജിംഖാന
ബൈസെപ്സ് മസിലും ചെസ്റ്റ്മസിലും മാത്രം പെരുപ്പിക്കുന്ന ജിം അല്ലിത്. സ്പോർട്സിനെ ലഹരിയാക്കാൻ ഒരു നാടിനെയൊന്നാകെ പ്രാപ്തമാക്കുന്ന മട്ടാഞ്ചേരിയുടെ കൊച്ചിയുടെ ജിംഖാനയാണിത്. 1945 ൽ സംസ്ഥാനത്ത് രണ്ടാമതായി തുടങ്ങിയതാണ് മട്ടാഞ്ചേരിയിലുള്ള കൊച്ചിൻ ജിംനേഷ്യം. ടി എ രാമനാശാൻ, സാന്റോ ഗോപാലൻ, ഡോ. അർവാരി തുടങ്ങി ഒരുകൂട്ടം ചെറുപ്പക്കാരാണ് ഇരുമ്പുകട്ട ഉയർത്തി മസിൽ പെരുപ്പിക്കാൻ മുതലക്കുളം നികത്തി അവിടെ ഒരു ഓലക്കെട്ടിടം ഒരുക്കിയത്. അന്ന് ബ്രിട്ടീഷുകാർ പോലും അവിടെയെത്തി. പിന്നീട് മട്ടാഞ്ചേരിയുടെ സിക്സ്പാക്ക് ഫാക്ടറിയായി മാറുകയായിരുന്നു കൊച്ചിൻ ജിംനേഷ്യം. ഒരു നാടിന്റെ ആരോഗ്യ കാര്യങ്ങൾക്കപ്പുറത്ത് മട്ടാഞ്ചേരിയുടെ മണ്ണിൽ നിന്നും കായിക താരങ്ങളെ വാർത്തെടുത്ത ഇടമാണിത്.
1945 ൽ തുടങ്ങി 80 വർഷങ്ങൾ പിന്നിടുമ്പോൾ ഷീറ്റിട്ട ഈ ജിമ്മിൽ നിന്നും നിരവധി താരങ്ങളെയാണ് രാജ്യത്തിന് സമ്മാനിച്ചത്. ഓലക്കെട്ടിടത്തിൽ നിന്നും ഷീറ്റിട്ട കെട്ടിടത്തിലേക്ക് മാറിയെന്നതല്ലാതെ സർക്കാർ സഹായമോ മറ്റ് ഗ്രാന്റുകളോ ഈ ജിമ്മിന് ഇല്ല. ഇവിടെ എത്തുന്ന താരങ്ങൾക്ക് പ്രാഥമിക കൃത്യങ്ങൾ പോലും നിർവഹിക്കാൻ പ്രയാസപ്പെടുമ്പോഴും പരിമിതികളിൽ നിന്നും ഉയരം കൈയടക്കാൻ ശ്രമിക്കുകയാണ് കൊച്ചിൻ ജിംനേഷ്യം.
ദേശീയ വനിതാ ഗുസ്തി മത്സരത്തിൽ നിന്നും ആദ്യമായി കേരളത്തിലേക്ക് മെഡൽ എത്തിച്ച എസ് ദിവ്യ മുതൽ ലോക ബോഡി ബിൽഡിംഗ് ചാമ്പ്യൻ അശ്വിൻ ഷെട്ടി, മിസ്റ്റർ ഏഷ്യ അനസ് ഹുസൈൻ, ഏഷ്യൻ പവർ ലിഫ്റ്റിങ് വെള്ളി മെഡൽ ജേതാവ് രേവതി, വെയ്റ്റ് ലിഫ്റ്റിംഗ് താരം ട്രീസാ എബ്രഹാം തുടങ്ങി അമ്പതോളം താരങ്ങൾ ദേശീയ അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുക്കുകയും മെഡലുകൾ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.
Inshorts | gainst All Odds: How Kochi's Gymnasium Nurtures National & International Athletes
Content Highlights: 78 Years of Strength & Success: Celebrating Kochi Gymnasium's Enduring Legacy
Published: 21 May 2025, 11:03 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented