സംസ്ഥാന പവര്‍ ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേട്ടവുമായി വൈദികന്‍. കോട്ടയം മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ പള്ളി സഹവികാരി ഫാ. മാത്യു മണവത്ത് എന്ന ജോയ് മാത്യു ആണ് സ്വര്‍ണ മെഡല്‍ ജേതാവായത്. 77 കിലോഗ്രാം വിഭാഗത്തില്‍ സ്‌ക്വാട് ഇനത്തില്‍ 40, 30, 25 കിലോഗ്രാമും, ബഞ്ച് പ്രസ് ഇനത്തില്‍ 35.5, 40 കിലോഗ്രാമും, ഡെഡ് ലിഫ്റ്റില്‍ 40, 50, 80 കിലോഗ്രാമും ഉയര്‍ത്തിയാണ് വൈദികന്റെ സ്വര്‍ണ നേട്ടം. 

To advertise here,

'ജിമ്മില്‍ പോകുന്നവര്‍ മസില്‍ പെരുപ്പിക്കുന്നത് ലഹരി മരുന്നും, മറ്റും ഉപയോഗിച്ചാണെന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. എന്റെ പ്രദേശത്തെ ഒട്ടേറെ മുതിര്‍ന്ന പൗരന്മാര്‍ ഈ കാരണത്താല്‍ ജിമ്മിലേക്ക് വരാന്‍ മടിച്ച് നിന്നു. അവര്‍ക്ക് പ്രചോദനമേകാനാണ് ഞാനിതിലേക്ക് തിരിഞ്ഞത്'- ഫാ. മാത്യു മണവത്ത് പറഞ്ഞു. മണര്‍കാട് സെന്റ് മേരീസ് സ്‌കൂള്‍ പ്രിന്‍സിപ്പലുമായിരുന്നു അദ്ദേഹം.