തെരുവ് നായ ആക്രമണത്തിൽ ഒരു കണ്ണ് നഷ്ടപ്പെട്ടു ; ക്യാമറക്കണ്ണിൽ പുതുലോകം തുറന്ന് പദ്മപ്രിയ | Video
എറണാകുളം ജില്ലയിലെ ചെറായിയിൽ വച്ച്, തെരുവ് നായയുടെ ആക്രമണത്തിൽ തന്റെ ഒരു കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ട പദ്മപ്രിയയെന്ന ഒന്നാം ക്ലാസ്സുകാരിയുടെ ജീവിതമാണ് ഇത്.. വർഷങ്ങൾക്കിപ്പുറം പദ്മപ്രിയയെ തേടിയുള്ള ഞങ്ങളുടെ യാത്ര ചെന്നുനിന്നത് ഈ ക്യാമറയ്ക്ക് മുന്നിലാണ്.
13 വർഷങ്ങൾക്ക് മുൻപുള്ള ഒരു ഫെബ്രുവരി 16. ആ ദിവസം പദ്മപ്രിയയ്ക്ക് സമ്മാനിച്ചത് ഭയപ്പെടുത്തുന്ന കുറെ ഓർമകളാണ്. ഒപ്പം മുന്നിൽ പകുതി ഇരുട്ടും. പൈലറ്റ് ആകണമെന്നായിരുന്നു പദ്മപ്രിയയുടെ ആഗ്രഹം. എന്നാൽ അപ്രതീക്ഷിതമായി ജീവിതത്തിനൊപ്പം കൂടിയ ആ ഇരുട്ട് അതിന് സമ്മതിച്ചില്ല. വിധിക്ക് മുന്നിൽ തോറ്റ് കൊടുക്കാൻ പദ്മപ്രിയയും ഒരുക്കമല്ലായിരുന്നു. ക്യാമറ കൈയിലേന്തി. ഫോട്ടോഗ്രഫി പദ്മപ്രിയയുടെ ജീവിതത്തിന്റെ ഭാഗമായി. ഒരു കണ്ണ് അടച്ചു പിടിച്ച് ഫോട്ടോഗ്രാഫർമാർ ചിത്രം പകർത്തുമ്പോൾ, പദ്മപ്രിയയ്ക്ക് കാലം നേരത്തെ തന്നെ കാഴ്ച മറച്ചു നൽകി. എസ് എൻ എം കോളേജ് മാലിയങ്കരയിലെ അവസാന വർഷ ബികോം വിദ്യാർഥിനിയാണ് പദ്മപ്രിയ. വിധിയോട് പൊരുതി ജീവിക്കുന്നതിനുള്ള തന്റെ നിശ്ചയദാർഢ്യം ആണ് ഈ പെൺകുട്ടിയെ ഫോട്ടോഗ്രാഫിയിൽ എത്തിച്ചത്.
In Short | This inspiring story of Padmapriya, a young girl from Kerala, India, resonates deeply as we celebrate World Photography Day. 13 years ago, in Cherai, Ernakulam district, Padmapriya lost the sight in one eye due to a street dog attack. Her childhood dream of becoming a pilot was shattered by this tragic incident, but she found a new vision through photography. Now, as a final-year B.Com student at SNM College, Maliankara, Padmapriya's journey symbolizes the power of resilience and creativity. Despite her challenges, she embraced photography, turning it into a medium through which she expresses her inner strength. On this World Photography Day, Padmapriya’s story reminds us that even in the face of adversity, art has the power to help us see the world in new ways.
Content Highlights: inspirational story of padmapriya, who lost one of her eyes on a stray dog attack
Published: 19 Aug 2024, 10:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented