കാലാവസ്ഥാ വ്യതിയാനം പലതരത്തിലാണ് നമ്മെ ബാധിക്കുന്നത്. മഴയുടെ രീതിയിലുണ്ടായ വ്യത്യാസങ്ങൾ അ‌തിവർഷമായും വരൾച്ചയായും മാറിക്കൊണ്ടിരിക്കുന്നു. ഇതിന്റെ പരിണിതഫലം അ‌നുഭവിച്ചുകൊണ്ടിരിക്കുകയാണ് ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ വള്ളസദ്യയും. 2018 ഓഗസ്റ്റിൽ കരകവിഞ്ഞൊഴുകി മഹാപ്രളയമുണ്ടാക്കിയ പമ്പയിൽ ഇപ്പോൾ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞിരിക്കുന്നു.

To advertise here,

വള്ളസദ്യയ്ക്കായി ആചാരപ്രകാരമെത്തുന്ന പള്ളിയോടങ്ങൾ പലപ്പോഴും നദിയുടെ നടുവിൽ പോലും ഉറച്ചുപോകുന്ന അ‌വസ്ഥയാണ്. പ്രദേശത്ത് കുടിവെള്ള ദൗർലഭ്യം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ വേറെയുമുണ്ട്. മാതൃഭൂമി ഡോട്ട് കോം ആറൻമുളയിൽനിന്ന് തയ്യാറാക്കിയ പ്രത്യേക റിപ്പോർട്ട്.