പൊറോട്ടയ്ക്ക് ഫ്രീ ഗ്രേവി ഇല്ലേ? വീണ്ടും കോടതി കയറി വക്കീലിന്റെ പോരാട്ടം
ഹോട്ടലുകളിൽ പൊറോട്ടക്കൊപ്പം സൗജന്യമായി ഗ്രേവി നൽകേണ്ടതില്ലെന്ന ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിനെതിരെ സംസ്ഥാന ഉപഭോക്തൃ കമ്മീഷനിൽ അപ്പീൽ നൽകുകയും നിയമ പോരാട്ടം നടത്തുകയുമാണ് പുത്തൻകുരിശ് സ്വദേശിയും ഹൈക്കോടതി അഭിഭാഷകനുമായി എസ് ഷിബു. 2024 നവംബറിൽ ഒരു റസ്റ്റോറന്റിൽ നിന്ന് പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയപ്പോൾ ഹോട്ടലുടമ ഗ്രേവി നൽകാൻ വിസമ്മതിച്ചു. ഇതോടെയാണ് ആദ്യമായി ഷിബു കോടതിയെ സമീപിച്ചത്. എന്നാൽ ഹോട്ടലുകളുടെ ആഭ്യന്തര നയങ്ങളിൽ ഇടപെടാൻ കഴിയില്ലെന്നും ഗ്രേവി സൗജന്യമായി നൽകാൻ നിയമപരമായ ബാധ്യതയില്ലെന്നും ചൂണ്ടിക്കാട്ടി ഷിബുവിന്റെ പരാതി ജില്ലാ ഉപഭോക്തൃ കമ്മീഷൻ തള്ളി. ഇതോടെയാണ് ഷിബു സംസ്ഥാന ഉപഭോക്തൃ കമ്മീഷനിൽ എത്തിയത്. ജില്ലാ കമ്മീഷന്റെ നടപടി തെറ്റാണെന്ന് വിലയിരുത്തിയ സംസ്ഥാന കമ്മീഷൻ, പൊറോട്ട പോലുള്ള ഉണങ്ങിയ വിഭവങ്ങൾക്കൊപ്പം ഗ്രേവി നൽകണോ എന്നത് തെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കണമെന്ന് നിർദേശിച്ചിരിക്കുകയാണ് സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ.
Content Highlights: Advocate S Shibu challenges the denial of free gravy with porotta. District Consumer Commission initially dismissed the complaint. State Consumer Commission ordered a review based on evidence. The case highlights consumer rights regarding food service practices.
Published: 16 Jun 2026, 03:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented