ഒരു രാജ്യത്തിന്റെ മികച്ച നയതന്ത്രനയങ്ങൾ ആ രാജ്യത്തിന്റെ നേതാവിന്റെ ഗുണനിലവാരത്തെ പ്രതിഫലിപ്പിക്കുന്നതാണ്. മൻമോഹൻ സിങ്ങിനെ ഞാൻ അമിതമായി അനുകൂലിക്കുന്നു എന്ന് എന്നെ നിങ്ങൾ കുറ്റപ്പെടുത്തിയേക്കാം. പക്ഷേ, ലോകനേതാക്കൾ അദ്ദേഹത്തോട് പെരുമാറിയ രീതി നിങ്ങൾ മനസ്സിലാക്കണം. അദ്ദേഹം ഒരു മികച്ച രാഷ്ട്രീയക്കാരനോ നേതാവോ ഒന്നുമായിരുന്നില്ല. പക്ഷേ, അദ്ദേഹം അസാധാരണമാംവിധം മികച്ച വ്യക്തിത്വമുള്ള, വളരെ ബുദ്ധിമാനായ ഒരു നേതാവായിരുന്നുവെന്ന് മുൻ ദേശീയ ഉപദേഷ്ടാവ് എം.കെ.നാരായണൻ.

To advertise here,

ഇന്ത്യ-അമേരിക്ക ആണവക്കരാറിനെക്കുറിച്ച് പറയുകയാണെങ്കിൽ, തങ്ങളുടെ നേട്ടമാണെന്ന് പലരും അവകാശപ്പെടുന്നുണ്ട്. എന്നാൽ, അതിന്റെ ശില്പി യഥാർഥത്തിൽ മൻമോഹനാണ്. അത് ബുഷും മൻമോഹൻ സിങ്ങും തമ്മിലുള്ള കരാറായിരുന്നു. മൻമോഹൻ ഒരു നല്ല മനുഷ്യനാണെന്നും സഹായിക്കേണ്ടതുണ്ടെന്നും ബുഷ് പറയുമായിരുന്നു. അതുപോലെ തന്നെ ഒബാമ ഒരിക്കല്‍‌ പറഞ്ഞു, മിസ്റ്റർ മൻമോഹൻ സിങ് താങ്കളാണ് എന്റെ ഗുരു'. അദ്ദേഹം കൂട്ടിച്ചേർത്തു. 

മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും ബംഗാള്‍ മുന്‍ ഗവര്‍ണറുമായ എം.കെ. നാരായണന്‍ മാതൃഭൂമി പത്രാധിപരായ മനോജ് കെ. ദാസിന് 2024 ജനുവരിയില്‍ അനുവദിച്ച അഭിമുഖത്തില്‍നിന്ന്‌..

In Short | In a 2024 Matrubhumi interview, former NSA M.K. Narayanan revealed that Barack Obama called Dr. Manmohan Singh his "guru," emphasizing Singh's enduring influence on global leaders and Indo-US relations.