തന്റെ ജീവിതത്തെ നിര്‍ണയിച്ച കഥാപാത്രത്തിന് ഉടലായി മാറിയ നടനുമുന്നിലെത്തിയതാണ് ഡോക്ടര്‍ ജെമി. മുപ്പതുവര്‍ഷം മുമ്പ് സ്വന്തം തിയേറ്ററില്‍ നിന്ന് മണിച്ചിത്രത്താഴിന്റെ റിലീസ് ദിവസത്തെ മൂന്ന് ഷോയും കണ്ടിറങ്ങിയ പാതിരായില്‍ തുടങ്ങിയ ഒരു പതിനേഴുകാരന്റെ സ്വപ്നയാത്രയുടെ അവസാനം. 'മണിച്ചിത്രത്താഴി'ല്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ഡോ.സണ്ണിയുടെ പിന്നാലെ അയാളെപ്പോലെയാകാനുള്ള മോഹവുമായി സഞ്ചരിച്ച് ഒടുവില്‍ ജര്‍മനിയിലെ പ്രശസ്തനായ മനോരോഗചികിത്സകനായിത്തീര്‍ന്ന ഡോ.ജെമി കുര്യാക്കോസിന്റെ കഥ കഴിഞ്ഞ ദിവസം 'മാതൃഭൂമി'യിലൂടെയാണ് ലോകമറിഞ്ഞത്. വാര്‍ത്ത വായിച്ച ലാല്‍ ഡോ.ജെമിയെ കാണാന്‍ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു.

To advertise here,