
മലയാളസിനിമയിലെ ക്ലാസിക്കുകളിൽ ഒന്നാണ് മധു മുട്ടത്തിന്റെ കഥയിൽ ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. പുറത്തിറങ്ങി 27 വർഷങ്ങൾ ആയെങ്കിലും ഇന്നും ഈ ചിത്രത്തിന് ആരാധകർ ഏറെയാണ്. അത്തരത്തിൽ രണ്ട് ആരാധകർ പുറത്ത് വിട്ട മണിച്ചിത്രത്താഴിലെ ഡിലീറ്റഡ് രംഗങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
മണിച്ചിത്രത്താഴിലെ ചില രംഗങ്ങൾ രസകരമായി പുനരാവിഷ്കരിച്ചിരിക്കുകയാണ് കൊമേഡിയൻസായ പ്രജിത് കൈലാസവും ദീപു നാവായികുളവും. "ഫാസിൽ സാർ ചതിച്ചു നമ്മുടെ സീൻ കട്ട് ചെയ്തു" എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഗംഗ നകുലന് വിഷം കലര്‍ത്തിയ ചായ നല്കാന് ശ്രമിക്കുന്നതും സണ്ണി തടയുന്നതും ശ്രീദേവിയെ പൂട്ടിയിടുന്നതും ഏവൂരിലേക്ക് സൈക്കിളില്‍ പോകുന്നതും അവസാനം തറവാട്ടില്‍ നിന്നും സണ്ണിയും ഗംഗയും നകുലനും തിരിച്ചു പോകുന്നതുമായ രംഗങ്ങളിലാണ് മാടമ്പള്ളിയിലെ പറമ്പിൽ പണിക്ക് വന്ന ഇരുവരുടെയും രംഗപ്രവേശം. രസകരമായ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.
content highlights : manichithrathazhu movie deleted scene spoof video
Published: 29 Jun 2021, 03:18 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented