തൃശ്ശൂര്‍ കണിമംഗലം കോള്‍പാടത്തെ കൃഷി കാണാന്‍ എക്‌സിക്യൂട്ടീവ് ലുക്കിലൊരു അതിഥിയെത്തി. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. കൃഷിക്കാരുടെ പണികളൊക്കെ കണ്ടുപോകാനായിരുന്നു വരവ്. കര്‍ഷകരുടെ കൂട്ടായ്മ കണ്ട് കളക്ടര്‍ ത്രില്ലടിച്ചു. പാടത്തേക്കിറങ്ങാന്‍ കര്‍ഷകരുടെ സ്‌നേഹക്ഷണം. എങ്ങനെ വേണ്ടന്നുവെയ്ക്കും. അതിനുമുമ്പില്‍ പ്രോട്ടോക്കോള്‍ എല്ലാം മറന്നു. ഷൂ ഊരി കരയ്ക്കിട്ടു. പാന്റ് മുകളിലേക്ക് കയറ്റിവെച്ചു. കണ്ടത്തില്‍ ചാടാന്‍ കളക്ടര്‍ റെഡി. 

To advertise here,

എന്തായാലും ചാടാന്‍ തീരുമാനിച്ചു. അപ്പോ വിതച്ചിട്ടുതന്നെ പോയേക്കാം എന്നായി. പാടത്തിന്റെ കരയില്‍ വിതയ്ക്കാനുള്ള നെല്‍വിത്ത് റെഡി. വിതയ്ക്ക് ഒരുക്കിയിട്ട പാടത്തേക്ക് കൈത്തോട് കടന്നുവേണം പോകാന്‍. അരയ്‌ക്കൊപ്പം വെള്ളം. ആളുകള്‍ ഒന്ന് ആശങ്കപ്പെട്ടു, കളക്ടര്‍ എങ്ങനെ കടക്കും. ആലോചനയ്ക്കിടെ ഒറ്റച്ചാട്ടത്തിന് കളക്ടര്‍ വരമ്പില്‍. പിന്നാലെ കൃഷി ഓഫീസര്‍മാരും ചാടി.