'മതം അനാവശ്യമായി സിനിമകളിലും കലാരൂപങ്ങളിലും ജീവിതത്തിലും ഇടപെടാന്‍ ശ്രമിക്കുന്നുണ്ട്. രാഷ്ട്രീയത്തെ ദുരുപയോഗം ചെയ്യുന്നുമുണ്ട്. ചലച്ചിത്ര അക്കാദമി അധ്യക്ഷനായിരിക്കേ, എനിക്കെതിരേ ഇത്തരം നീക്കമുണ്ടായി. കമല്‍ എന്നതിനു പകരം കമാലുദ്ദീന്‍ എന്ന എന്റെ പേര് പറഞ്ഞാണ് മാനസികമായി ആക്രമിക്കാന്‍ ശ്രമിച്ചത്. സാധാരണയായി ഒരു സിനിമാ സംവിധായകന്‍ നേരിടാന്‍ സാധ്യതയില്ലാത്ത ആക്ഷേപങ്ങള്‍, ഭീഷണികള്‍ എല്ലാം ഉണ്ടായി' 

To advertise here,

മലയാളത്തിന്റെ സ്വന്തം കമല്‍ സംസാരിച്ചു തുടങ്ങി. കൊടുങ്ങല്ലൂര്‍ എന്ന ഗ്രാമത്തെ കുറിച്ച്...34 വര്‍ഷത്തെ സിനിമാജീവിതത്തെക്കുറിച്ച്...അനുഭവങ്ങളെക്കുറിച്ച്. 

' സാഹിത്യത്തിന്റേയും സംസ്‌കാരത്തിന്റേയും മതസൗഹാര്‍ദ്ദത്തിന്റേയും നാടാണ് കൊടുങ്ങല്ലൂര്‍. മുസിരിസിന്റെ പൈതൃകം ഉള്ള പട്ടണമാണിത്. സാംസ്‌കാരിക പൈതൃകവും പ്രധാനമാണ്. തോമാശ്ലീഹ വന്നത് ഇവിടെയാണ്.  ഇതിനു മുന്‍പ് ബുദ്ധ സന്യാസിമാരുണ്ടായിരുന്നു. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിന്റെ പൈതൃകമുണ്ട് ഇവിടെ. ജൂത പാരമ്പര്യവുമുണ്ട് ഈ പ്രദേശത്തിന്. കൊടുങ്ങല്ലൂരില്‍ ആ മത സൗഹാര്‍ദ്ദം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ചിലര്‍ മത സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടങ്കിലും...'