കോൺഗ്രസ് വിട്ടതും ഡി.ഐ.സി രൂപീകരിച്ചതും തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പാളിച്ചയായി തുറന്ന് സമ്മതിച്ച് മന്ത്രി കെ.മുരളീധരൻ. ‘പാർട്ടി വിട്ടുപോയതും വേറെ സംഘടന ഉണ്ടാക്കിയതും അനാവശ്യമായ കാര്യമായിരുന്നു എന്ന് ഇപ്പോൾ തോന്നാറുണ്ട്. അന്ന് അല്പം കൂടി ശാന്തമായി കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നെങ്കിൽ 2006-ൽ തന്നെ യു.ഡി.എഫിന് ഭരണത്തുടർച്ച ലഭിക്കുമായിരുന്നു’ -അദ്ദേഹം പറഞ്ഞു. മാതൃഭൂമി ഡോട്ട്കോം ഓപ്പൺ ഹാർട്ടിൽ സംസാരിക്കുകയായിരുന്നു കെ.മുരളീധരൻ.

To advertise here,