നാണയങ്ങളുടേയും തപാല്‍ സംവിധാനങ്ങളുടേയും ബൃഹത്തായ ശേഖരമാണ് ഇരിങ്ങാലക്കുട സ്വദേശി സേതുമാധവന്റെ കൈവശമുള്ളത്. തിരുവതാംകൂര്‍ രാജ്യത്തെ രാജാക്കന്മാരുടെ കാലത്ത് പുറത്തിറക്കിയിരുന്ന നാണയങ്ങള്‍ മുതല്‍ റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ തൊള്ളായിരത്തിന്റേയും എണ്ണൂറിന്റേയും വെള്ളി നാണയങ്ങളും സേതുമാധവന്റെ ശേഖരത്തിലുണ്ട്.

To advertise here,

പ്ലസ്ടു പഠനകാലം മുതല്‍ തുടങ്ങിയ തിരുവതാംകൂര്‍ രാജ്യത്തെ നാണയങ്ങളുടെ ശേഖരം ഇന്നും തുടരുകയാണ്. ഇതിനായി അന്നത്തെ തിരുവതാംകൂര്‍ രാജ്യത്തിന്റെ പല സ്ഥലങ്ങളിലും സന്ദര്‍ശിച്ചാണ് നാണയങ്ങള്‍ ശേഖരിച്ചത്. തിരുവതാംകൂര്‍ രാജ്യം ഭരിച്ചിരുന്ന പന്ത്രണ്ട് രാജാക്കന്മാരുടേയും കാലത്ത് ഇറങ്ങിയ നാണയങ്ങള്‍ മുതല്‍ തപാല്‍ സംവിധാനങ്ങളുടേയും വലിയ ശേഖരമാണ് ഇപ്പോഴും സേതുമാധവന്റെ കൈയിലുള്ളത്.

Inshorts | Explore Setumadhavan`s impressive collection of coins, spanning Travancore`s royal era to modern India.  A 40-year journey of numismatic passion.