പിണറായി വിജയൻ, ഉമ്മൻ ചാണ്ടി, സന്തോഷ് ജോർജ്ജ് ​കുളങ്ങര... അങ്ങനെ ഇത്തവണ ലോകകപ്പ് ഉയർത്തിയ ലയണൽ മെസ്സി വരെ.  സെലിബ്രിട്ടികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധനേടുകയാണ്  കോട്ടയം സ്വദേശി ലൂക്കോസ് ആൻറണി ഒരുക്കിയ പുൽക്കൂട്. എട്ടുവർഷം മുമ്പ് മനസ്സിൽ തോന്നിയ ഒരു ആശയമാണ് ഈ കാണുന്ന പുൽക്കൂടായി മാറിയത്. ഒന്നരവർഷം വേണ്ടിവന്നു രൂപങ്ങൾ നിർമ്മിച്ചെടുക്കാൻ. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രൂപമാണ് ആദ്യം നിർമ്മിച്ചത്. അർജൻറീന ഫുട്ബോൾ ടീമിൻറെ ക്യാപ്റ്റൻ മെസ്സിയെയാണ് അവസാനമായി നിർമ്മിച്ചത്. തനിക്ക് താല്പര്യമുള്ളതും ഇഷ്ടമുള്ളതുമായ ആൾക്കാരുടെ രൂപങ്ങളാണ് താൻ നിർമ്മിച്ചിരിക്കുന്നത് എന്ന് ലൂക്കോസ് പറയുന്നു.  മുൻ രാഷ്ട്രപതി കെ. ആർ നാരായണൻ, മദർ തെരേസ,  പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരെല്ലാം ലൂക്കോസിന്റെ പുൽക്കൂട്ടിലെ രൂപങ്ങളാണ്.

To advertise here,