ഡ്രോൺ സാങ്കേതിക വിദ്യ ആകാശ യാത്രക്ക് ഉപയോഗിച്ചാൽ എങ്ങനെയിരിക്കും?. അതാണ് പറക്കും കാർ. റോഡിലൂടെ പോകാം, പറക്കുകയും ചെയ്യാം. ഇന്ത്യയിൽ ആദ്യമായി ഈ കാർ അവതരിപ്പിക്കുന്നത് ചെന്നെയിൽ സ്ഥിരതാമസമാക്കിയ മലയാളി യോഗേഷ് അയ്യരാണ്. 150 കിലോമീറ്റർ വരേയുള്ള യാത്രക്ക് ഉപയോഗിക്കാവുന്ന, രണ്ട് സീറ്റുള്ള ഫ്ലൈയിങ് കാറാണ് അദ്ദേഹം ഇന്ത്യയിലെത്തിച്ചത്.
ഡ്രൈവറില്ലാതെ ആകാശ യാത്രക്ക് ഉപകരിക്കുന്ന ഈ ഫ്ലൈയിങ് കാറിന് റൺവേ ആവശ്യമില്ല എന്നതും പ്രത്യേകതയാണ്. 2023 ഓടെ ഇന്ത്യയിൽ വ്യാവസായികാടിസ്ഥാനത്തിൽ കാർ രംഗത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കൊല്ലങ്കോട്ടുകാരൻ.
Published: 24 Sept 2021, 11:33 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented