ടോക്യോ: ജാപ്പനീസ് വാഹന നിര്‍മാണ കമ്പനിയായ സുസുക്കി മോട്ടോര്‍ കോര്‍പ്പ് സ്കൈഡ്രൈവുമായി ചേര്‍ന്ന് ഫ്ളൈയിങ് കാറുകള്‍ നിര്‍മിക്കാനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് കരാറായതായി സുസുകി ചൊവ്വാഴ്ച അറിയിച്ചു.
വെര്‍ട്ടിക്കലായി ടേക്ക് ഓഫും ലാന്റിങും ചെയ്യാനാവുന്ന ഒരു വാഹനമാണ് സുസുക്കി നിര്‍മിക്കാനൊരുങ്ങുന്നത്. സെന്‍ട്രല്‍ ജപ്പാനിലെ സുസുക്കി ഗ്രൂപ്പ് ഫാക്ടറിയില്‍ വെച്ചാണ് ഇത് നിര്‍മിക്കുക. അടുത്തവര്‍ഷത്തോടെ നിര്‍മാണം ആരംഭിക്കും.
ഈ ഫ്ളൈയിങ് കാര്‍ നിര്‍മിക്കുന്നതിനായി സ്വന്തം ഉടമസ്ഥതയിലുള്ള ഒരു ഉപസ്ഥാപനത്തിന് സ്കൈഡ്രവ് തുടക്കമിടും. നിര്‍മാണത്തിനുള്ള സഹായവും തയ്യാറെടുപ്പുകളും സുസുക്കി നല്‍കും.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഇരുകമ്പനികളും തമ്മില്‍ ഫ്ളൈയിങ് കാറുകള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട കരാറിലൊപ്പിട്ടത്.
Content Highlights: Suzuki to make 'flying cars' with SkyDrive
Published: 20 Jun 2023, 11:48 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented