മധുരയിൽ ജന്മം കൊണ്ട ഭക്ഷണമാണ് ബൺ പൊറോട്ട. അടിച്ചുപരത്തിയ മാവ് ചുരുട്ടി നെയ്യപ്പത്തിന്റെ വലുപ്പത്തിൽ പരത്തും. ശേഷം നടുഭാഗം കുഴിഞ്ഞ വലിയ കല്ലിലേക്ക് ഓയിൽ ഒഴിച്ച് ചൂടാക്കും. ചെറുതായി പരത്തിവെച്ച ബൺ പൊറോട്ടകൾ ഓരോന്നായി ചട്ടിയുടെ വശങ്ങളിൽ വട്ടത്തിൽ നിരത്തിവയ്ക്കും. എന്നിട്ട് കല്ലിന്റെ കുഴിയുള്ള ഭാഗത്തേക്ക് കൂടുതൽ ഓയിൽ ഒഴിച്ച് ഓരോ ബൺ പൊറോട്ടയും അതിലേക്കിട്ട് വേവിച്ചെടുക്കും. സ്പെഷ്യൽ കറി പലതുണ്ടെങ്കിലും ബൺ പൊറോട്ടയ്ക്കൊപ്പം മൂന്ന് തരം ഗ്രേവികൾ സൗജന്യമായി കിട്ടും. മട്ടൻ കറി, നാട്ടുകോഴി ഗ്രേവി, മട്ടൻ ചുക്ക ഇത് തന്നെ മതി ബൺ പൊറാട്ട കഴിക്കാനെന്ന് ചുരുക്കം.

To advertise here,