തോറ്റും തട്ടിയും മുട്ടിയും ആറാംക്ലാസുവരെ മാത്രം ഔപചാരിക വിദ്യാഭ്യാസം നേടിയ കോഴിക്കോട് ചേന്നമംഗല്ലൂരിലെ നാട്ടിന്‍പുറത്തുകാരി ആമിന പാറക്കല്‍(72) ഇന്നൊരെഴുത്തുകാരിയാണ്. 24 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാന്‍സര്‍ ബാധിതയായി ചികിത്സയിലിരിക്കെ വേദനയും ആധിയും കാരണം രാത്രി ഉറക്കമില്ലാതായപ്പോഴാണ്, മക്കള്‍ ഉപേക്ഷിച്ച ഡയറികളില്‍ ഉമ്മ ജീവിതമെഴുതിയത്. വേദന മറക്കാന്‍ എഴുതിയ ഓര്‍മക്കുറിപ്പുകള്‍ പളുങ്കുമണികള്‍ പോലെ തിളക്കമുറ്റ ജീവിതകഥകളാണെന്ന് തിരിച്ചറിഞ്ഞ കുടുംബം പിന്നെയൊന്നും ആലോചിക്കാന്‍ നിന്നില്ല. നാടിന്റെ ചരിത്രംകൂടി പറയുന്ന ഉമ്മയുടെ എഴുത്തുകള്‍ അങ്ങനെ മാതൃഭൂമി ബുക്‌സ് വഴി 'കോന്തലക്കിസ്സകള്‍' എന്ന പുസ്തകമായി വായനക്കാരിലേക്കെത്തി.
പട്ടിണിക്കിടയിലും അളവറ്റ സ്‌നേഹം പകര്‍ന്നുതന്ന ഉപ്പയും ഉമ്മയും, സ്‌നേഹലാളനങ്ങള്‍കൊണ്ട് വീര്‍പ്പുമുട്ടിച്ച സഹോദരങ്ങള്‍, ഖിലാഫത്തിലും പട്ടാളത്തിന്റെ അക്രമത്തിലും മുറിവേറ്റ നാട്ടോര്‍മകള്‍, ആളുകള്‍, നാട്ടിലെ ധീരവനിതകള്‍, അധ്യാപകനാല്‍ മുളയിലേ മുടങ്ങിപ്പോയ പഠനമെന്ന സ്വപ്‌നം....ആമിന പാറക്കല്‍ മനസ്സുതുറക്കുന്നു.
Inshorts: Amina Parakkal, a 72-year-old woman from Cheennamangallur, Kozhikode, who only received formal education till sixth grade, is now an author. Her story, filled with love, loss, and resilience, is an inspiring tale of triumph.
Content Highlights: Inspirational life story of cancer survivor Amina Parakkal
Published: 03 Sept 2024, 02:59 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented