ഐതിഹാസികമായൊരു സമരത്തിന്റെ യശസ്സിൽ ചരിത്രത്തിൽ നിത്യത നേടിയൊരു സ്മൃതിപഥമുണ്ട് കരിവെള്ളൂരിന്. കാലത്തെയും ചരിത്രത്തെയും സാക്ഷിനിർത്തി കരിവെള്ളൂരിന്റെ ധീരർ സ്വന്തം ചോരയിൽ എഴുതിവെച്ച സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വീരഗാഥ.

To advertise here,

കേരളത്തിൽ നടന്ന കർഷകസമരങ്ങൾക്ക് പ്രചോദനത്തിന്റെ വിപ്ലവവീര്യം പകർന്ന അമരസ്മരണ. ഇന്ത്യൻവർഗ്ഗസമരചരിത്രത്തിലെ ഉജ്ജ്വലാനുഭവം. കയ്യൂർ,പുന്നപ്ര, വയലാർ, ഒഞ്ചിയം, ശൂരനാട്... സ്ഥലനാമങ്ങളിൽ നിന്ന് സമരനാമങ്ങളായത് പോലെ കണ്ണൂരിലെ കരിവെള്ളൂരും. 1946 ഡിസംബർ 20-ന് കുണിയൻ പുഴക്കരയിൽ നടന്ന രക്തയുദ്ധത്തിന് 75 വയസ് പൂർത്തിയാകുന്നു.