മുണ്ടക്കൈയും ചൂരൽമലയും കടന്ന് പുന്നപ്പുഴ ഇപ്പോഴും ഒഴുകുന്നുണ്ട്.  തെളിഞ്ഞൊഴുകുമ്പോൾ നീന്തിത്തുടിക്കാനോ, വെറുതെയൊന്ന് നോക്കി നിൽക്കാനോ പോലും ആരുമില്ലാതെ. അങ്ങകലെ ഇപ്പോഴും കാണാം സർവതും തച്ചുടച്ചതിന്റെ ഓർമക്കീറ്. ഒരാണ്ട് മുമ്പ് വഴി മാറി രൂപം മാറി നാടിന്റെ നെഞ്ച് പിളർന്ന് പുന്നപ്പുഴയെ ദിശമാറ്റിയൊഴുക്കിയ ഉരുൾ കൊണ്ടുപോയത് 298 പേരെയാണ്. 32 പേർ ഇന്നും കാണാമറയത്ത്. പരിക്കേറ്റവരുണ്ട് നിരവധി. ഒരാൾ പോലും അവശേഷിക്കാതെ നാമാവശേഷമായത് 17 കുടുംബങ്ങൾ. അമ്മയെയും അച്ഛനും ഒരുമിച്ച് നഷ്ടമായ ഏഴ് കുട്ടികൾ. സർവതും നഷ്ടമായി കൂരതേടി കനിവ് തേടിപ്പോയവരുടെ വിലാപങ്ങളുണ്ട്. അന്നാട്ടുകാർക്ക് ജീവിതം രണ്ടായി പകുത്ത് പോയിരിക്കുന്നു. 2024 ജൂലൈ 30ന്  മുൻപും ശേഷവും.

To advertise here,

 

Content Highlights: Wayanad mundakkai chooralmala landslide Disaster documentary